യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍

യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍

Asia Breaking News

യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍

അമ്മാന്‍: യുദ്ധം, കുടിയിറക്കല്‍, ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രം ചെയ്യുവാനുള്ള സമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യോര്‍ദ്ദാനിലെ തങ്ങളുടെ ഗര്‍ഭധാരണ സഹായ ശുശ്രൂഷ ഏകദേശം 200 ഗര്‍ഭിണികളായ അഭയാര്‍ത്ഥി സ്ത്രീകളെയും പെണ്‍കുട്ടികളെയും സഹായിച്ചിട്ടുണ്ടെന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ ഐഡന്റിറ്റിയും കൃത്യമായ സ്ഥലവും രഹസ്യമാക്കിവച്ചതായി മിഷണറിമാര്‍ പറഞ്ഞു.

ദുര്‍ബ്ബലരായ ഗര്‍ഭിണികള്‍ക്ക് വൈദ്യ സഹായം, കൌണ്‍സിലിംഗ്, ഭക്ഷണം, മറ്റ് പ്രായോഗിക പിന്തുണ എന്നിവ നല്‍കുന്നു.

അയല്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍നിന്നും പാലായനം ചെയ്ത സ്ത്രീകളില്‍ പലരും ദാരിദ്ര്യം, നിയമപരമായ അനിശ്ചിതത്വം, ആരോഗ്യ സംരക്ഷണത്തിനുള്ള പരിമിതമായ പ്രവേശനം എന്നിവയുമായി പോരാടുകയായിരുന്നു.

അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ സഹായത്തോടെയാണ് മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.