ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്

ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്

Breaking News Middle East West Asia

ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്

യിസ്രായേല്‍ പ്രതിരോധ സേനയുടെ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഏകദേശം 50 യിസ്രായേലി വ്യോമസേന വിമാനങ്ങള്‍ ടെഹ്റാനിലെ അലി ഖമേനിയുടെ ഭൂഗര്‍ഭ ബങ്കറില്‍ ആക്രമണം നടത്തി.

ടെഹ്റാന്റെ മദ്ധ്യഭാഗത്തുള്ള ഭരണകൂടത്തിന്റെ നേതൃത്വ കോമ്പൌണ്ടിനു താഴെ സ്ഥിതി ചെയ്തിരുന്ന ഭൂഗര്‍ഭ സൈനിക ബങ്കര്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് സുരക്ഷിതമായ ഒരു അടിയന്തിര കമാന്‍ഡ് സെന്റായി ഉപയോഗിച്ചിരുന്നു.

ഓപ്പറേഷന്‍ റോറിംഗ് ലയണിന്റെ തുടക്കത്തില്‍ത്തന്നെ ഖമേനി വധിക്കപ്പെട്ടിരുന്നു. പക്ഷെ മുതിര്‍ന്ന ഇറാനിയന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ ആ കോമ്പൌണ്ട് ഉപയോഗിക്കുന്നത് തുടര്‍ന്നു വരികയായിരുന്നു.

യിസ്രായേലിനും പാശ്ചാത്യ ലോകത്തിനുമെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ള ഒരു താവളമായിട്ടാണ് ഭരണകൂടം ഈ ഭൂഗര്‍ഭ വളപ്പ് സൂക്ഷിച്ചത്.

ഇവിടെ ഇറാനിയന്‍ ഭീകര ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായി നിരവധി പ്രവേശന കവാടങ്ങളും മീറ്റിംഗ് റൂമുകളും ഉണ്ടായിരുന്നു.

ഇറാന്‍ നേതൃത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കമാന്‍ഡ് സെന്ററുകളില്‍ ഒന്നായിരുന്നു ആ ബങ്കര്‍. ഐഡിഎഫ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.