ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

Breaking News Health

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ഇന്നു വീട്ടിനുള്ളില്‍ പോലും ചെരുപ്പോ ഷൂസോ ധരിക്കുന്നവരാണ് പലരും. പാദ സംരക്ഷണത്തിന് അത്രയ്ക്കും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ടാണിത്.

പാദ രക്ഷകള്‍ ഇല്ലാതെ പുറത്തു നടക്കുന്നതു മൂലം അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും പുല്ലിനു മുകളിലൂടെ നഗ്നപാദരായി നടന്നാല്‍ ശരീരത്തിനും മനസ്സിനും ആരോഗ്യപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പുല്ലില്‍ നഗ്നപാദരായി രാവിലെ നടക്കുന്നതാണ് അഭാകാമ്യം. പുല്ലില്‍ നടക്കുന്നത് മനശ്ശാന്തി നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണെന്ന് ഗവേഷക പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രകൃതിയോടിണങ്ങിയുള്ള നടത്തം ഭൂമിയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നു. വ്യക്തിയുടെ മൊത്തത്തിലുള്ള മാനസിക നില മെച്ചപ്പെടുത്താനാകും.

പുല്ലില്‍ നഗ്നപാദരായി കുറെ സമയം നടന്നതിനുശേഷം മനോനില മെച്ചപ്പെട്ടതായും സന്തോഷം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയ ധാരാളം പേരുണ്ട്.

ഭൂമിയുടെ ഉപരിതലവുമായുള്ള സമ്പര്‍ക്കം വ്യക്തിയുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ശരീര താപനില, ഹോര്‍മോണ്‍ നില, ദഹനം, രക്തസമ്മര്‍ദ്ദം എന്നിവ കൃത്യമാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പുല്ലിലൂടെ നഗ്നപാദരായി രണ്ടു മണിക്കൂര്‍ നടന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ട നീര്‍വീക്കം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുന്നതിനും സഹായിക്കുന്നു.

അതുപോലെ നല്ല ഉറക്കം ലഭിക്കാനും വേദനയും അസ്വസ്ഥതകളും മാറാനും സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.