ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍
ഉത്തര (അര്‍ട്ടിക്) ദക്ഷിണ (അന്റാര്‍ട്ടിക്) ധ്രുവങ്ങളിലെ ഹിമാവരണം തുടര്‍ച്ചയായി ക്ഷയിക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതായി ഗവേഷകര്‍.
അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റെക്കോര്‍ഡ് തോതിലാണ് ഉരുകുന്നത്. 46 വര്‍ഷമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിക് ഹിമം പഴയ നിലയിലാകുന്ന ഒരു ലക്ഷണവുമില്ല.
ധ്രുവ പ്രദേശങ്ങളില്‍ താരതമ്യേന ചൂടുള്ള സമുദ്രത്തിലെ താപവും ഈര്‍പ്പവും മുകളിലുള്ള അന്തരീക്ഷത്തിലേക്ക് വ്യപിക്കുന്നത് തടയുന്നത് സമുദ്രത്തിലെ മഞ്ഞാണ്.
അത് ക്ഷയിക്കുമ്പോള്‍ അന്തരീക്ഷ താപം കൂടും. ആ ചൂടില്‍ ധ്രുവ മഞ്ഞ് പിന്നെയും ഉരുകും.
ഇതൊരു ചാക്രിക പ്രക്രീയായി തുടരുകയാണെന്ന് നാസ ഹിമ ശാസ്ത്രജ്ഞന്‍ ലിനറ്റ് ബോയിസ്വെര്‍ട്ട് പറയുന്നു.

