എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

Breaking News USA

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

ന്യുയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ ഉപയോഗവും വികസനവും മനുഷ്യാവകാശ മൂല്യങ്ങളുമായി യോജിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്ത കരട് പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളി അംഗീകരിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് നിര്‍ദ്ദേശിച്ചതും ചൈനയും മറ്റ് 22 രാജ്യങ്ങളും സഹ സ്പോണ്‍സര്‍ ചെയ്യുന്നതുമായ നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ചര്‍ച്ച ചെയ്യാനും സ്വകാര്യതാ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വാദിക്കാനും മൂന്നുമാസമെടുത്തു.

നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ഐകകണ്‍ഠമായി അംഗീകരിക്കുന്നതായി യു.എന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് യു.എന്‍ അസ്സംബ്ളിയിലെ 193 അംഗങ്ങളും ഒരേ സ്വരത്തില്‍ സംസാരിച്ചു.

എഐയെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. അത് നമ്മെ ഭരിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കിയതായി യു.എന്‍. അംബാസിഡര്‍ ലിന്‍ഡ് തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

എഐ സാങ്കേതിക വിദ്യ ജനാധിപത്യ പ്രക്രീയകളെ തടസ്സപ്പെടുത്തുന്നതും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന ആശങ്കകളും നിലനില്‍ക്കുന്നു.

നവംബറില്‍ യു.എസും ബ്രിട്ടനും ഒരു ഡസനിലധികം രാജ്യങ്ങളും അന്താരാഷ്ട്ര കരാര്‍ പുറത്തിറക്കി. എഐയെ എങ്ങനെ വ്യാജ അഭിനേതാക്കളില്‍നിന്ന് സുരക്ഷിതമായി സൂക്ഷിക്കാം എന്നത് കരാറില്‍ ഉള്‍പ്പെടുന്നു.

ഇതുപ്രകാരം സുരക്ഷിതമായ എഐ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.