നൈജീരിയായില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്റര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്റര്‍ കൊല്ലപ്പെട്ടു

Africa Breaking News

നൈജീരിയായില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്റര്‍ കൊല്ലപ്പെട്ടു
ജോസ്: നൈജീരിയായില്‍ രണ്ടാഴ്ച മുമ്പ് ഫുലാനി മുസ്ളീം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ പീഢനത്തെത്തുടര്‍ന്നു മരിച്ചു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ഡാന്‍ലമി യാക്വോയാണ് തീവ്രവാദികളുടെ തടങ്കലില്‍ കൊല്ലപ്പെട്ടത്.

ജൂലൈ 12-ന് കോഗി സംസ്ഥാനത്ത് തവാരിയിലെ വസതിയില്‍നിന്നും ആയുധധാരികളായ തീവ്രവാദികള്‍ പാസ്റ്ററെയും രണ്ടു ആണ്‍മക്കളെയും ഒരു അനന്തിരവനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ജൂലൈ 25-ന് ഒരു മകന്‍ വിട്ടയക്കപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് തന്റെ പിതാവിനെ അവര്‍ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.

പാസ്റ്ററുടെ മകന്റെ മോചനത്തിനായി വീട്ടുകാര്‍ മോചനദ്രവ്യം നല്‍കിയിരുന്നുവെന്ന് സഭാ സെക്രട്ടറി മുസ ഷെക്വോലോ പറഞ്ഞു. ബാക്കി രണ്ടു പേരുടെ മോചനത്തിനായി കുടുംബവും സഭാ വിശ്വാസികളും പ്രാര്‍ത്ഥനയിലാണ്.

ജൂലൈ 19-നു ഒഫു കൌണ്ടിയിലെ ജനറല്‍ ആശുപത്രിയില്‍ നിന്നും ക്രിസ്ത്യന്‍ മെഡിക്കല്‍ ഡോക്ടറായ സോളമന്‍ നിദിയാവാകയെയും സമാന രീതിയില്‍ ഫുലാനി തീവ്രവാദികള്‍ രാവിലെ 8.30-നു തട്ടിക്കൊണ്ടു പോയിരുന്നു. വലിയ ഒരു തുക മോചന ദ്രവ്യത്തിനായാണ് അക്രമികള്‍ ഇങ്ങനെ ചെയ്തതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.