മുഖത്ത് ക്യാന്‍സര്‍ ബാധിച്ചു; ഡോക്ടര്‍ തള്ളിയ രോഗിക്ക് പ്രാര്‍ത്ഥനയിലൂടെ അത്ഭുത സൌഖ്യം
ഡേവിഡ് ബേക്കര്‍ എന്ന പാസ്റ്ററിന് 2020 നവംബറില്‍ഡ മൂക്കില്‍നിന്നും രക്തം വരാന്‍ തുടങ്ങി. സൈനസ് അറയില്‍നിന്നും ഡോക്ടര്‍മാര്‍ പോളിഷ് നീക്കം ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
മുഖം വീര്‍ത്തു തുടങ്ങി. ഒരു ടൂമര്‍ വളര്‍ന്നു വന്നു. ഭക്ഷണം കഴിക്കാനോ വലതു കണ്ണില്‍നിന്നും നോക്കാനോ കഴിയാത്തവിധം ഡേവിഡ് വീര്‍പ്പുമുട്ടി. ഹോസ്പിറ്റലില്‍ സിറ്റി സ്കാന്‍ ചെയ്തപ്പോള്‍ സ്റ്റേജ് ഫോര്‍ നാസല്‍ കാപിറ്റീ മെലനോവ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
ഇത് അര്‍ബുദമാണെന്നും സീരിയസ് കണ്ടീഷനാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കീമോ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് ശസ്ത്രക്രീയ ഒരു ഓപ്ഷനല്ലെന്നും അവര്‍ പറഞ്ഞു.
ഡേവിഡിനും ഭാര്യ ജെറിലിനും നിരാശ തോന്നിയെങ്കിലും അവര്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. മറ്റൊരു പാസ്റ്ററായ മാര്‍ല്‍ ഗില്‍ബര്‍ട്ടുമായി വിഷയം സംസാരിച്ചു. നിരവധി തവണ അദ്ദേഹത്തിന്റെ ചര്‍ച്ചില്‍ പോയി ശക്തമായി പ്രാര്‍ത്ഥിച്ചു.
ഇരു വീട്ടുകാരും, സഭക്കാരും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും മുന്നോട്ടു പോയി. മറ്റു ദൈവമക്കള്‍ വിഷയം ഏറ്റെടുത്തു ശക്തിയായി പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ വഷളായീ എന്നു തോന്നിത്തുടങ്ങിയെങ്കിലും പ്രാര്‍ത്ഥനയില്‍ കുറവുണ്ടായില്ല.
ഒരു ദിവസം ഡോ. ടോം റെന്‍ഫ്രോയും ഭാര്യ സിദും ഒരു പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കായി അവരുടെ ചര്‍ച്ചില്‍ വന്നു. അര്‍ബുദത്തില്‍നിന്നും ഡേവിഡിന് മോചനം ലഭിക്കാനായി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിച്ചു.
പിറ്റേദിവസം മുഖത്തു വലിയൊരു മാറ്റം സംഭവിച്ചതായി ഡേവിഡ് പറഞ്ഞു. ക്രമേണ ടൂമര്‍ അപ്രത്യക്ഷമാകുകയും ചെയ്തു.
തുടര്‍ന്നു ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ ഡേവിഡ് കാന്‍സര്‍ വിമുക്തനാണെന്നു കണ്ടെത്തുകയായിരുന്നു. അങ്ങനെ ഡേവിഡ് മാരക കാന്‍സറില്‍ നിന്നും മോചിതനായി. കുടുംബം ദൈവത്തിനു നന്ദി കരേറ്റി.

