യു.പി.യിലെ മെഗാ ചര്‍ച്ചിന്റെ പാസ്റ്റര്‍ക്കും 270 വിശ്വാസികള്‍ക്കുമെതിരെ കേസ്

Breaking News India

യു.പി.യിലെ മെഗാ ചര്‍ച്ചിന്റെ പാസ്റ്റര്‍ക്കും 270 വിശ്വാസികള്‍ക്കുമെതിരെ കേസ്
ജോന്‍പൂര്‍ ‍: ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ഒരു ദൈവസഭയാണ് ജീവന്‍ ജ്യോതി സത്സങ് (പ്രാര്‍ത്ഥനാ കേന്ദ്ര ചര്‍ച്ച്). ജോന്‍പൂര്‍ ജില്ലയിലെ ബുലാന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മെഗാ ചര്‍ച്ചില്‍ പതിവായി 500 മുതല്‍ 7000 വിശ്വാസികളാണ് ആരാധനയ്ക്കായി കടന്നു വരാറുള്ളത്. പാസ്റ്റര്‍ ദുര്‍ഗ്ഗാ പ്രസാദ് യാദവാണ് ഈ സഭയുടെ ശുശ്രൂഷകന്‍ ‍.

കഴിഞ്ഞ ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ പ്രദേശ വാസികളായ ചില ഹൈന്ദവ മതമൌലിക വാദികള്‍ എത്തി മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഒരു മാധ്യമത്തിന്റെ സഹായത്തോടുകൂടി വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം.

തുടര്‍ന്ന് വിശ്വാസികള്‍ ഞായറാഴ്ച സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ജോന്‍പൂര്‍ ജില്ലയില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് ആരാധനയ്ക്കായി കടന്നു വന്നത്. ഇവരുടെ വാഹനങ്ങള്‍ ആക്രമിക്കുകയും ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയുമുണ്ടായി.

ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദത്തില്‍ പോലീസ് എത്തി ആഗസ്റ്റ് 25-ന് സഭാ ഹാള്‍ സുവിശേഷ വിരോധികള്‍ അടപ്പിച്ചു. തുടര്‍ന്നു സംഘര്‍ഷത്തിനുള്ള സാദ്ധ്യത കണ്ടതിനാല്‍ പോലീസ് അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍നിന്നുപോലും നിരവധി പോലീസുകാരെ സ്ഥലത്തു വിന്യസിപ്പിച്ചു.

എന്നാല്‍ നാഷണല്‍ ടിവി ന്യൂസിന്റെ എഡിറ്ററും ചീഫുമായ ദീപ് ഗുപ്ത സഭാ ആരാധനാ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലും പരിസരത്തും രഹസ്യ ക്യാമറ സ്ഥാപിച്ചു കടന്നുവന്ന 500 ഓളം വിശ്വാസികളെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ഇവിടെ കടന്നു വന്നത് നിര്‍ബന്ധിച്ചതുകൊണ്ടാണോ, ആരെങ്കിലും പണം നല്‍കിയതുകൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ വിശ്വാസികള്‍ അത് നിഷേധിക്കുകയും തങ്ങള്‍ മുമ്പ് രോഗികളും, കഷ്ടതകള്‍ അനുഭവിച്ചവരും, പ്രശ്നങ്ങള്‍ നേരിട്ടവരുമൊക്കെയായിരുന്നു.

എന്നാല്‍ ഈ സഭയുടെ പാസ്റ്റര്‍ ദുര്‍ഗ്ഗാ പ്രസാദിന്റെ അടുക്കല്‍ വന്നു പ്രാര്‍ത്ഥന ആവശ്യപ്പെടുകയും അദ്ദേഹം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കര്‍ത്താവായ യേശുക്രിസ്തു ഞങ്ങള്‍ക്ക് അത്ഭുത രോഗസൌഖ്യവും വിടുതലും നല്‍കിയതായി അഭിപ്രായപ്പെടുകയുണ്ടായി.

ഈ വിവരം പോലീസ് മേധാവികള്‍ അറിഞ്ഞു.എന്നാല്‍ നേരത്തെ പാസ്റ്റര്‍ക്കും 270 വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയം ചാന്ദ്പാക്ക് മജിസ്ട്രേറ്റിന്റെ മുമ്പാതെ എത്തുകയും ചെയ്തു. തുടര്‍ന്നു പോലീസിനു ലഭിച്ച നിര്‍ദ്ദേശ പ്രകാരം സഭായോഗ സമയത്ത് പോലീസ് സംരക്ഷണം നല്‍കുകയുണ്ടായി. എന്നാലും ഇപ്പോഴും ഹൈന്ദവ മതമൌലിക വാദികള്‍ സഭയ്ക്കെതിരായി നീക്കം നടത്തുന്നു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.