നൂറാമത് ജന്മദിനം: 79-ാം വിവാഹ വാര്‍ഷികം; ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിത്യതയില്‍
79 വര്‍ഷം വരെ സമ്പുഷ്ടമായ ക്രൈസ്തവ ജീവിതം നയിച്ച വിശ്വാസി ദമ്പതികള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇഹലോകവാസത്തിനു വിട.
അമേരിക്കയിലെ ഒഹിയോയില്‍ ഹാമില്‍ട്ടന്‍ നഗരത്തില്‍ ഈറ്റണ്‍ റോഡ് ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളും ദമ്പതികളുമായ ഹ്യുബര്‍ട്ട് മാലിക്കോട്ട് ഭാര്യ ജൂണ്‍ മാലിക്കോട്ട് എന്നിവരാണ് മരിച്ചത്.
100 വയസ്സായിരുന്നു ഇരുവരുടെയും പ്രായം. വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കു ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഉടന്‍തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷേ അതോടെ വീട്ടില്‍ തനിച്ചായ ഹ്യൂബര്‍ട്ടും ശാരീരികമായി ഏറെ തളര്‍ന്നു. അദ്ദേഹത്തിന്റെയും ആരോഗ്യ നില വളരെ മോശമായി. തുടര്‍ന്നു ജൂണിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെ ഹ്യുബര്‍ട്ടിനെയും പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഹ്യുബര്‍ട്ട് തന്റെ പ്രിയതമ കിടക്കുന്ന അതേ മുറിയില്‍ തന്നെ അവര്‍ക്ക് അരികിലായി കടിക്കണണെന്ന് വാശിപിടിച്ചു. ഈ സമയങ്ങളിലൊക്കെ ജൂണ്‍ അബോധാവസ്ഥിലായിരുന്നു. ഹ്യുബര്‍ട്ടിന്റെ ആഗ്രഹപ്രകാരം പ്രിയതമയുടെ കൈപിടിച്ചു കിടക്കാന്‍ ബന്ധുക്കള്‍ അനുവാദം നല്‍കി. അങ്ങനെ തന്റെ പ്രിയ ജീവിതസഖിക്കൊപ്പെ അവളുടെ കൈപിടിച്ചു കിടന്ന ഹ്യുബര്‍ട്ടും പതിയെ അബോധാവസ്ഥയിലായി. നവംബര്‍ 30-നു രാവിലെ 9.45-ന് തന്റെ ജീവിത സഖിക്കരികില്‍ കിടന്നുകൊണ്ട് ഹ്യുബര്‍ട്ട് എല്ലാവരോടും വിട ചൊല്ലി കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കൃത്യം 20 മണിക്കൂറുകള്‍ക്കുശേഷം ഡിസംബര്‍ 1-ന് പുലര്‍ച്ചെ 5.45-ന് ജൂണും തന്റെ പ്രിയതമന്‍ പോയ അതേ സ്ഥലത്തേക്ക് യാത്രയായി.
നീണ്ട വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ചെറിയ സൌന്ദര്യ പിണക്കങ്ങള്‍ ഒഴിച്ചാല്‍ ഇരുവരും തമ്മില്‍ ഒരിക്കല്‍ പോലും പരസ്പരം കുറ്റപ്പെടുത്തുകയോ മറ്റു പ്ശ്നങ്ങള്‍ സൃഷ്ടിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഇവരുടെ മക്കളായ സാമും, ജോയും, തെരേസയും ഒരേ സ്വരത്തില്‍ പറയുന്നു.1922 ജൂലൈ 13-നാണ് ജൂണ്‍ ജനിച്ചത്. ഇതേ മാസം 23-ന് ഹ്യുബര്‍ട്ടും ജനിച്ചു. ജൂലൈയില്‍ ഇരുവരുടെയും ജന്മദിനം ആഘോഷിച്ചിരുന്നു. നേവിയില്‍ സേവനം ചെയ്ത ഹ്യുബര്‍ട്ട് സഭയില്‍ സജീവ അംഗങ്ങളും മാതൃകാ ജീവിതം നയിച്ചവരുമായിരുന്നു ഇരുവരുമെന്ന് സഭയും കുടുംബാംഗങ്ങളും പറഞ്ഞു. സണ്ടേസ്കൂള്‍ അദ്ധ്യാപനം, ഗായക ശുശ്രൂഷ, സഭയിലെ ആത്മീയ, ഭൌതീക കാര്യങ്ങളിലെ നേതൃത്വം, കൃത്യമായി ദശാംശം നല്‍കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഇരിവരും പ്രവര്‍ത്തിച്ചിരുന്നു. ദമ്പതികള്‍ക്ക് 3 മക്കളും 7 കൊച്ചുമക്കളും പേരക്കുട്ടികളുടെ മക്കള്‍ 11 പേരുമാണ്.

