നൈജീരിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 36 ക്രൈസ്തവര്‍
ലാഗോസ്: നൈജീരിയായില്‍ ഏപ്രില്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 36 ക്രൈസ്തവരെയെന്ന് റിപ്പോര്‍ട്ട്. നൈജീരിയായിലെ പീഠഭൂമിയില്‍ ബോനോസ് കൌണ്ടിയിലെ കോഹ്നാന്‍ലെ, അഡ്മണ്ടുങ്- മുഷുവിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഏപ്രില്‍ 12-ന് 50-തിലധികം ഫുലാനി ഇടയന്മാര്‍ ഇറങ്ങി നിരായുധരായ നിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു. വീടുകളില്‍ ഉറങ്ങിക്കിടന്ന 30 പേരാണ് കൊല്ലപ്പെട്ടത്.
ഇരകളില്‍ 12 മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെട്ടതായി കമ്മ്യൂണിറ്റി നേതാവും അഭിഭാഷകനുമായ ഫാര്‍മസും ഫുഡ്ഡാങ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇരുട്ടിന്റെ മറവിലെത്തിയ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടവരില്‍ മ്യാനെറ്റ് സില്‍വാനസ് എന്ന യുവതിയും മകള്‍ പെമെറ്റ് (12 മാസം) ഉള്‍പ്പെടുന്നു. സില്‍വാനസിന്റെ വയറിലൂടെ വെടിയുണ്ട ചീറിപ്പാഞ്ഞു.
ഈ സമയം മകള്‍ പെമെറ്റിനെ ശരീരത്തിനു പുറകില്‍ കെട്ടി രക്ഷപെടാന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് ശക്തമായി ഇടിച്ചു. അമ്മയും കുഞ്ഞും തല്‍ക്ഷണം മരിച്ചു ഫുഡ്ഡാങ് പറഞ്ഞു.
ഏപ്രില്‍ 28-ന് ഞായറാഴ്ച രാത്രി 11 മണിയോടെ എനുഗു സംസ്ഥാനത്തിലെ ഉനാ-ഉവാനി കൌണ്ടിയിലെ ക്രിസ്ത്യന്‍ ഉഗ്വജോ റോനിംബോ ഗ്രാമത്തില്‍ ഫുലാനി ഇടയന്മാര്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം ആറ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായി. വെടിവെച്ചും വെട്ടുകത്തികൊണ്ടു വെട്ടിയുമാണ് ആക്രമണം നടത്തിയത്.
7 ക്രൈസ്തവര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ 4,118 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
3,300 പേരെ തട്ടിക്കൊണ്ടുപോയതായും, ചര്‍ച്ചുകള്‍ ആശുപത്രികള്‍, സ്കൂളുകള്‍, സെമിത്തേരി മുതലായ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരെ 750 ഓളം ആക്രമണങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.