നൈജീരിയായില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 386 തീവ്രവാദികള്‍ക്ക് ശിക്ഷ നല്‍കി
ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയായിലെ ഒരു ഫെഡറല്‍ ഹൈക്കോടതി 386 ഇസ്ളാമിക തീവ്രവാദികള്‍ക്ക് ശിക്ഷ വിധിച്ചു.
ക്രൈസ്തവര്‍ക്കെതിരായ കൂട്ടക്കൊലകളും ആക്രമണങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന നൈജീരിയായില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ വരെ വിഷയം ചര്‍ച്ചയായി.
ഇതേത്തുടര്‍ന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ ഭരണകൂടത്തിനു കനത്ത താക്കീതു നല്‍കിയിരുന്നു.
ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ നിന്നും തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ സൈന്യത്തെ ഇറക്കി ആക്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രസിഡന്റ് ബോല ടിനുബു നടപടികളിലേക്കു കടന്നത്. ഞങ്ങള്‍ ഏകദേശം 508 കേസുകള്‍ കൊണ്ടുവന്നു. ഈ 508 കേസുകളില്‍ 112 കേസുകള്‍ മാറ്റിവച്ചു. രണ്ടെണ്ണം കുറ്റവുമുക്തമാക്കി.
8 പേരെ വിട്ടയച്ചു. അങ്ങനെ 386 പേര്‍ക്ക് ശിക്ഷ വിധിച്ചു. നൈജീരിയായുടെ അറ്റോര്‍ണി ജനറല്‍ മാധ്യമങ്ങളോടു വിശദീകരിച്ചു.
പത്ത് ജഡ്ജിമാരുടെ പാനല്‍ പല തീവ്രവാദികള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരെ അതിക്രൂരമായി ആക്രമിച്ചു വരുന്നു.
ബോക്കോഹറാം, ഫുലാനി മുസ്ളീങ്ങള്‍ എന്നീ ഗ്രൂപ്പുകളാണ് മുന്നില്‍.

