ദൈവത്തിനും ട്രംപിനും: യിസ്രായേലിലുടനീളം കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സുവിശേഷ നേതാവ്
യെരുശലേം: യിസ്രായേല്‍-യു.എസ്. ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യിസ്രായേല്‍ അനുകൂലിയുമായ പ്രമുഖ സുവിശേഷകന്റെ പരസ്യ ബോര്‍ഡുകള്‍ ശ്രദ്ധേയമാകുന്നു.
യിസ്രായേലിലുടനീളം ദൈവത്തിനു നന്ദി; ട്രംപിനും എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് യെരുശലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് സീയോന്‍ എന്ന സംഘടനയുടെ സ്ഥാപകനും അദ്ധ്യക്ഷനുമായ ഡോ. മൈക്ക് ഇവാന്‍സ്.
ഇറാനുമായുള്ള യുദ്ധം മുന്നോട്ടു പോകവേ ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ചതിനു നന്ദി പ്രകടിപ്പിക്കുക എന്നതാണ് ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നതെന്ന് ഇവാന്‍സ് പറഞ്ഞു.
ട്രംപിന്റെ ഫോട്ടോ പതിച്ച ബില്‍ബോര്‍ഡുകള്‍ യെരുശലേമിലെയും ടെല്‍ അവീവിലെയും പ്രധാന ഹൈവേ തീരങ്ങളിലും സെന്‍ട്രല്‍ കവലകളിലും പ്രധാന നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 26-ന് ഇവാന്‍സ് യിസ്രായേലില്‍ എത്തി. യിസ്രായേലികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആഗോള സുവിശേഷ സമൂഹത്തിനു കാണാന്‍ കഴിയുന്ന തരത്തില്‍ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കാമ്പെയ്ന്‍ സംഘടിപ്പിച്ചത്.
ഇറാന്‍ ആക്രമണത്തിനു മുമ്പ് യിസ്രായേലില്‍ എത്തിയ ഒരേയൊരു പ്രധാന സുവിശേഷ നേതാവും ഇവാന്‍സാണ്. യിസ്രായേലിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുവിശേഷ സംഘടനയാണ് ഫ്രണ്ട്സ് ഓഫ് സീയോന്‍.
അമേരിക്കന്‍ സ്വദേശിയായ ഇവാന്‍സ് എഴുത്തുകാരന്‍, മിഡില്‍ ഈസ്റ്റ് നിരൂപകന്‍ എന്നീ നിലകളിലും പ്രശോഭിക്കുന്നു.

