ബൈബിളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു
ഫ്ളോറിഡ: ബൈബിള്‍ നിഷ്ക്കര്‍ഷിക്കുന്ന ലിംഗഭേദത്തിന്റെയും ലൈംഗികതയുടെയും വിശ്വാസങ്ങളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു. തന്റെ ബോദ്ധ്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് യു.എസ്. കോണ്‍ഗ്രസ് ആധുനിക എസ്തേര്‍ ആയി വിശേഷിപ്പിച്ചു.
2024 ഓഗസ്റ്റില്‍ കെയ്ലി ബുഷ് മിസ് നോര്‍ത്ത് ഫ്ളോറിഡ 2025 മത്സര വിജയിയായി കിരീടമണിഞ്ഞു. എന്നാല്‍ മിസ് അമേരിക്ക കരരാറില്‍ അവതരിപ്പിച്ചിരുന്ന സ്പ്രീ എന്നതിന്റെ ബൈബിള്‍ വിരുദ്ധമായ നിര്‍വ്വചനത്തെ എതിര്‍ത്തതിനാല്‍ മാസങ്ങള്‍ക്കുശേഷം ഔദ്യോഗിക കിരീടം നിഷേധിക്കപ്പെട്ടു.
നിയമ സഹായ ഗ്രൂപ്പായ ലിബര്‍ട്ടി കൌണ്‍സില്‍ പറയുന്നതിനനുസരിച്ച് ബുഷ് കിരീടം നേടിയതിനുശേഷം മിസ് അമേരിക്ക ഓര്‍ഗനൈസേഷന്‍ (എംഎഒ) കരാര്‍ ഭാഷ പരിഷ്ക്കരിച്ചു.
ആത്യന്തികമായി കാരര്‍ പ്രകാരം സ്ത്രീ സൌന്ദര്യ സ്ഥാനാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി മെഡിക്കല്‍ അംഗഭംഗത്തിനു വിധേയരായ ജൈവശാസ്ത്രപരമായ പുരുഷന്മാരുമായി മത്സരിക്കാന്‍ സമ്മതിക്കുകയും ഈ അംഗഭംഗം സംഭവിച്ച പുരുഷന്മാര്‍ സ്ത്രീകള്‍ ആണെന്ന് സമ്മതിക്കുകയും വേണം.
ബുഷിനെ പ്രതിനിധീകരിച്ച് ലിബര്‍ട്ടി കൌണ്‍സില്‍ വിശദീകരിച്ചു. തന്റെ മതവിശ്വാസങ്ങള്‍ ലംഘിക്കുന്നത് ഒഴിവാക്കാനും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാനും കരാറിന്റെ നിര്‍വ്വചന ഭാഷ നീക്കം ചെയ്യണമെന്നും ബുഷ് ആദ്യം അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ മിസ് ഫ്ളോറിഡ സ്കോളര്‍ഷിപ്പ് പ്രോഗ്രാം, ഇന്‍കോര്‍പ്പറേറ്റഡ് മിസ് അമേരിക്ക ഓര്‍ഗനൈസേഷന്‍ എന്നിവ ബുഷിന്റെ അപ്പീല്‍ നിരസിച്ചു.
എന്നാല്‍ 2025 ജൂണ്‍ 25 മുതല്‍ 28 വരെ ഫ്ളോറിഡ മത്സരത്തില്‍ ബുഷിനു മുന്നോട്ടു പോകുന്നതിനു കരാര്‍ പുനപരിശോധിക്കണമെന്നും അവളുടെ കിരീടം പുനസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ലിബര്‍ട്ടി കൌണ്‍സില്‍ ഒരു ലെറ്റര്‍ അയച്ചു.
ഇതും സംഘടനകള്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് ബുഷിന് അര്‍ഹമായ കിരീടത്തില്‍നിന്നും പിന്മാറുകയായിരുന്നു. സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള ബുഷിന്റെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടു.
കൌമാരക്കാരിയായ ബുഷിന് ലീഡ്സ് അമേരിക്ക എന്ന കിരീടം ലഭിച്ചു. കൂടാതെ കഴിഞ്ഞയാഴ്ച 2025-ലെ യംഗ് ക്രിസ്ത്യന്‍ വുമണ്‍ ഓഫ് ഡിസ്റ്റിംഗ്ഷന്‍ അവാര്‍ഡും നല്‍കി അവരുടെ ധൈര്യത്തെ ആദരിച്ചു.
ബുഷ് ഒരു ആധുനിക എസ്ഥേര്‍ ആണെന്ന് ഒരു പ്രതിനിധി വിശേഷിപ്പിച്ചു.

