ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി

ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി

Asia Breaking News Europe

ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി

യെരുശലേം: ഗാസയില്‍ യു.എന്‍. റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ള്യുഎ) ആസ്ഥാനത്തിനു കീഴിലുള്ള ഹമാസിന്റെ വലിയ തുരങ്ക ശൃംഖല കണ്ടെത്തിയതായി യിസ്രായേല്‍ സൈന്യം വെളിപ്പെടുത്തി.

നൂറുകണക്കിനു മീറ്റര്‍ (യാര്‍ഡ്) നീളമുള്ള തുരങ്കം ഹമാസുമായുള്ള യു.എന്‍ആര്‍ഡബ്ള്യുഎയുടെ ബന്ധത്തിന്റെ പുതിയ തെളിവെന്ന് യിസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ യു.എന്‍ആര്‍ ഡബ്ളിയുഎയുടെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞമാസം ഒരു യു.എസ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

യിസ്രായേലികളെ തട്ടിക്കൊണ്ടുപോകല്‍, വെടിവെയ്പ്, ആക്രമണം തുടങ്ങിയ യിസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നു ആരോപിക്കപ്പെട്ടതിന്റെ പേരില്‍ കുറഞ്ഞത് 12 ജീവനക്കാരെ പിരിച്ചുവിട്ടതായി അധികൃതര്‍ പറഞ്ഞു.

തുരങ്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎന്‍ആര്‍ഡബ്ളിയുഎയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.

തുരങ്കത്തെക്കുറിച്ചുള്ള വിവരം അസംബന്ധവും തനിക്ക് അറിയില്ലെന്നുമുള്ള ലസാരിയുടെ അവകാശ വാദത്തെ യിസ്രായേല്‍ വിദേശകാര്യ മന്ത്രി യിസ്രായേല്‍ കാറ്റ്സ് തള്ളിക്കളഞ്ഞു.

തുരങ്കത്തിലെ സജ്ജീകരണത്തിനും സൌകര്യത്തിനും പുറമേ വൈദ്യുതിയും യുഎന്‍ആര്‍ഡബ്ളിയുഎ നല്‍കിയെന്നു സൂചിപ്പിക്കുന്നതായി യിസ്രായേല്‍ ആരോപിക്കുന്നു.

യുഎന്‍ആര്‍ഡബ്ളിയുഎയുടെ മുറികള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും , റൈഫിളുകള്‍, വെടിയുണ്ടകള്‍, ഗ്രനേഡുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങള്‍ കെട്ടിടത്തിന്റെ മുറികളില്‍ നിന്നും കണ്ടെത്തിയതായി യിസ്രായേല്‍ സൈന്യവും അതിന്റെ ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയും ആരോപിക്കുന്നു.

ഗാസയില്‍ മാനുഷിക ദുരന്തം വര്‍ദ്ധിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നിരവധി ദാതാക്കള്‍ യുഎന്‍ആര്‍ ഡബ്ളിയുഎയ്ക്കുള്ള ധനസഹായം നിര്‍ത്തിവെച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.