ക്യാന്‍സര്‍ ‍: പഞ്ചസാരയ്ക്കും സുപ്രധാന പങ്കുണ്ടെന്ന് ഗവേഷകര്‍

Breaking News Health

ക്യാന്‍സര്‍ ‍: പഞ്ചസാരയ്ക്കും സുപ്രധാന പങ്കുണ്ടെന്ന് ഗവേഷകര്‍ ലണ്ടന്‍ ‍: ഇന്നു ലോകത്തെ മാരകമായി കാര്‍ന്നു തിന്നുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ ‍.

 

വൈദ്യശാസ്ത്രത്തിനു വലിയ പ്രതീക്ഷ ഉളവാക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം ക്യാന്‍സര്‍ സെല്ലുകളുടെയും, ട്യൂമറിന്റെ വളര്‍ച്ചയെയും സഹായിക്കുകകരയാണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.

 

കാത്തോലിക്കേ യൂണിവേഴ്സിറ്റി ലിയുവന്‍ ബെല്‍ജിയം കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തിയ ഗവേഷണത്തിലാണ് ക്യാന്‍സര്‍ ചികിത്സയ്ക്ക് വഴിത്തിരവുണ്ടാക്കുന്ന പുതിയ കണ്ടുപിടുത്തം നടത്തിയത്. പഞ്ചസാര കുറയ്ക്കുന്നതിനായി കൃത്യമായ ഭക്ഷണം ക്രമീകരിച്ചാല്‍ ക്യാന്‍സര്‍ രോഗത്തിന്റെയും ട്യൂമറിന്റെയും വളര്‍ച്ചാ വേഗം കുറയ്ക്കാന്‍ കഴിയുമെന്നു ഗവേഷകന്‍ ജോഹന്‍ തിവലീന്‍ അഭിപ്രായപ്പെടുന്നു.

 

പഞ്ചസാര ക്യാന്‍സര്‍ സെല്ലുകളെ വേഗത്തില്‍ അപകടാവസ്ഥയിലാക്കുമെന്നും ട്യൂമറിനെ വളര്‍ത്തുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഗവേഷണം ക്യാന്‍സര്‍ ചികിത്സയുടെ ഭാവിയിലേക്കുള്ള വഴികാട്ടിയാണെന്നും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്ക് സഹായകരമാണെന്നും ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നു.

 

ഗവേഷകര്‍ രോഗികളില്‍ ഭക്ഷണ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഞ്ചസാര നമുക്ക് അപകടം വരുത്തി വെയ്ക്കുന്ന ഒരു പദ്രാര്‍ത്ഥമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.