കിഡ്നിയിലെ കല്ലു മാറാന്‍ ചോദ്യം; 2 ലിറ്റര്‍ മൂത്രം കുടിയ്ക്കാന്‍ ഗൂഗിള്‍ എഐയുടെ മറുപടി

കിഡ്നിയിലെ കല്ലു മാറാന്‍ ചോദ്യം; 2 ലിറ്റര്‍ മൂത്രം കുടിയ്ക്കാന്‍ ഗൂഗിള്‍ എഐയുടെ മറുപടി

Asia Breaking News

കിഡ്നിയിലെ കല്ലു മാറാന്‍ ചോദ്യം; 2 ലിറ്റര്‍ മൂത്രം കുടിയ്ക്കാന്‍ ഗൂഗിള്‍ എഐയുടെ മറുപടി

നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സ്വാധീനം ഇന്ന് ലോകത്ത് വലിയ വിപ്ളവം തന്നെ കുറിച്ചുകൊണ്ടിരിക്കുകയാണല്ലോ? ഗൂഗിളിന്റെ സേര്‍ച്ച് സാങ്കേതിക വിദ്യയായ എസ്ജിഇ (സേര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ്) വഴി കിഡ്നി സ്റ്റോണ്‍ മാറാന്‍ എന്തു ചെയ്യണമെന്ന് ഒരു എക്സ് ട്വിറ്റര്‍ യൂസര്‍ ചോദിച്ച ചോദ്യത്തിനു വിചിത്രമായ മറുപടി ലഭിച്ചത് വിവാദമായി.

കിഡ്നി സ്റ്റോണ്‍ എങ്ങനെ പെട്ടന്നു മാറ്റാം എന്നായിരുന്നു ചോദ്യം. മാറാന്‍ ഓരോ 24 മണിക്കൂറിലും നിങ്ങളുടെ 2 ലിറ്റര്‍ മൂത്രം കുടിക്കാനായിരുന്നു തിരയല്‍ ഫലം ഉപദേശിച്ചത്. വെള്ളം, ഇഞ്ചിനീര്, നാരങ്ങാ വെള്ളം, നാരങ്ങാ സോഡ അല്ലെങ്കില്‍ പഴച്ചാര്‍ കുടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചോദ്യകര്‍ത്താവിനു ലഭിച്ച മറുപടി സ്ക്രീന്‍ ഷോട്ട് എക്സില്‍ പങ്കുവെച്ചത് വൈറലായി. ഇതേത്തുടര്‍ന്ന് നിര്‍ദ്ദേശം നല്‍കിയ ഗൂഗിളിനെ വിമര്‍ശിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ സൈറ്റിലെത്തി. ടെക്റെന്‍ എന്ന നിലയില്‍ ഗൂഗിളിന്റെ എഐ സംവിധാനത്തിന്റെ നിലവാരത്തെ പലരും പരിഹസിച്ചു.

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ഗൂഗിള്‍ വികസിപ്പിച്ച സേര്‍ച്ച് ഫലങ്ങളിലേക്കുള്ള ഒരു പുതിയ സമീപനമാണ് സേര്‍ച്ച് ലീഡര്‍ ജനറേറ്റീവ് എക്സ്പീരിയന്‍സ് അല്ലെങ്കില്‍ എസ്ജിഇ. നമ്മള്‍ ഗൂഗിളില്‍ എന്തെങ്കിലും തിരയുമ്പേള്‍ പൊതുവേ ഒരുപാട് വെബ്സൈറ്റുകള്‍ മുന്നിലേക്ക് വരും.

അതിലൊക്കെയും നമ്മള്‍ സന്ദര്‍ശിക്കേണ്ടി വരും. എന്നാല്‍ എസ്ജിഇ ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ഉള്‍ചേര്‍ത്തതോടെ നമ്മള്‍ തിരയുന്ന എന്തു കാര്യവും വേഗത്തില്‍ തന്നെ റിസല്‍ട്ട് പേജില്‍ ദൃശ്യമാകും. അതാണ് എസ്ജിഇയുടെ ഏറ്റവും വലിയ പ്രത്യേകത.