രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന പ്രവേശന ടോക്കണ്‍ കണ്ടെത്തി

രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന പ്രവേശന ടോക്കണ്‍ കണ്ടെത്തി

Breaking News Middle East

രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന പ്രവേശന ടോക്കണ്‍ കണ്ടെത്തി

യെരുശലേം: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തിനു സമീപം 2000 വര്‍ഷം പഴക്കമുള്ള പുരാതന നഗര പ്രവേശന ടോക്കണ്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യഹൂദ തീര്‍ത്ഥാടകര്‍ അവരുടെ വിശുദ്ധ സന്ദര്‍ശന വേളയില്‍ വഴിപാടുകള്‍ക്കായി പണം കൈമാറാന്‍ ഉപയോഗിച്ചിരുന്ന കളിമണ്ണുകൊണ്ട് നിര്‍മ്മിച്ച ടോക്കണാണ് കണ്ടെത്തിയതെന്ന് ഇതു സംബന്ധിച്ച് പഠിക്കുന്ന സംഘടനകളും ഗവേഷകരും അഭിപ്രായപ്പെടുന്നു.

കളിമണ്‍ ടോക്കണില്‍ ഒരു ഗ്രീക്ക് ലിഖിതത്തോടൊപ്പമുള്ള വൈന്‍ പാത്രത്തിന്റെ മുദ്രയുണ്ട്. കൂടാതെ ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ള നൂറ്റാണ്ടുകളില്‍ ദൈവാലയത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ടോക്കണായിരിക്കാമെന്നും ടെമ്പിള്‍ മൌണ്ട് സ്വിഫ്റ്റിംഗ് പ്രോജക്ടിന്റെ ഗവേഷകര്‍ പറയുന്നു.

രണ്ടാമത്തെ ദൈവാലയത്തെ ചിലപ്പോള്‍ സെരുബ്ബാബേലിന്റെ ദൈവാലയമെന്നു വിളിക്കുന്നു. ഈ ദൈവാലയം എഡി 70-ല്‍ റോമക്കാര്‍ നശിപ്പിക്കുകയും പടിഞ്ഞാറന്‍ മതില്‍ മാത്രം അവശേഷിപ്പിക്കുകയും ചെയ്തു.

ഇത്തരമൊരു ടോക്കണ്‍ അപൂര്‍വ്വമാണ്. ഒരു വൈന്‍ പാത്രത്തെ ചിത്രീകരിക്കുന്ന അത് നെസച്ചിമിനെ ബന്ധപ്പെടുത്തുന്നു. മിഷ്നൈക് പാഠവുമായി യോജിപ്പിക്കുന്നു. ഇത് ദൈവാലയ ബലിപീഠത്തില്‍ ഒഴിക്കുന്ന വൈന്‍ ലിബേഷന്റെ ഒരു പദമാണ്.

കൂടാതെ എല്ലാ വഴിപാടു ഘടകങ്ങളെയും സാധാരണയായി പരാമര്‍ശിക്കുവാന്‍ ഉപയോഗിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഈ ടോക്കണ്‍ ഗ്രീക്ക് സംസാരിക്കുന്ന തീര്‍ത്ഥാടകരെ ഉദ്ദേശിച്ചുള്ളതാണെന്ന് വിശ്വസിക്കാവുന്നതാണ്.

ഒരു പക്ഷേ പ്രവാസികളില്‍നിന്നുള്ള യഹൂദരുള്‍പ്പെടെയുള്ളവരെ ഗ്രീക്ക് ലിഖിതമുള്ള കളിമണ്‍ ടോക്കണ്‍ സാധാരണ കളിമണ്‍ സീലിംഗുകളില്‍നിന്നും വ്യത്യസ്തമാണ്. അതിന്റെ പിന്‍വശം നുള്ളിയെടുത്തു.

ഇത് സ്വീകര്‍ത്താവിന് കൈകൊണ്ടു നല്‍കിയ ഒരു തരം ടോക്കണാണെന്ന് സൂചിപ്പിക്കുന്നു. ടോക്കണിലെ ലിഖിതം സൂചിപ്പിക്കുന്നത് ഉടമയുടെ പേര് ഡൌളസ് എന്നായിരുന്നു.

ഈ പേര് ത്രേസ് മാസിഡോണിയ, കരിങ്കടലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.