യുദ്ധം ലെബനനെ രൂപാന്തിരപ്പെടുത്തുന്നു, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുട്ടികള്‍ ക്രിസ്തുവിനെ അറിയുന്നു
ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലിനെ ആക്രമിച്ചതിനുശേഷം അയല്‍ രാജ്യമായ ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസബുള്ളയും യിസ്രായേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍ 90,000 ത്തിലധികം ആളുകള്‍ പാലായനം ചെയ്യുകയുണ്ടായി.
കുര്‍ദ്ദുകള്‍, അറബികള്‍, ലെബനീസ്, സിറിയന്‍ അഭയാര്‍ത്ഥികള്‍, പ്രാദേശികമായി കുടിയിറക്കപ്പെട്ടവര്‍, ദരിദ്രരായ പ്രദേശിക കര്‍ഷകര്‍ എന്നിവര്‍ക്ക് ആശ്രയവും സഹായവും നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ക്രിസ്ത്യന്‍ മിഷണറി സംഘടനയാണ് ഹാര്‍ട്ട് ഫോര്‍ ലെബനന്‍.
ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ വലുതാണെങ്കിലും ശാരീരികമായുള്ള ആവശ്യങ്ങള്‍ പോലെ തന്നെ പ്രാധാന്യമുണ്ട് അവര്‍ക്ക് ആത്മീക പോഷണം ലഭിക്കുക എന്നതും.
ദൈവം നമ്മുടെ വഴിയില്‍ വയ്ക്കുന്ന എല്ലാ ആളുകളെയും യാതൊരു വിവേചനവുമില്ലാതെ നിരുപാധികമായി സ്നേഹിക്കുവാനും പരിപാലിക്കുവാനും ക്രിസ്തുവിന്റെ അനുകമ്പയുള്ള ഹൃദയം സാധിപ്പിക്കുന്നു. ഹോര്‍ട്ട് ഫോര്‍ ലബനന്റെ ലീഡര്‍ കാമില്‍ മെല്‍കി പറയുന്നു.
മിഡില്‍ ഈസ്റ്റിലെ ഈ യുദ്ധം അശാന്തി നല്‍കുന്നതാണ്. എങ്കിലും അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ലബനനിലെ ഒന്നിലധികം സ്ഥലങ്ങളിലായി സംഘടന 1300 കുട്ടികളെ ആത്മീക തലത്തില്‍ രൂപപ്പെടുത്തുന്ന പദ്ധതി വിജയത്തിലേക്ക് നടത്തുന്നു. നിരവധി കുട്ടികളാണ് യേശുക്രിസ്തുവിനെ പുതുതായി അറിയുന്നത്.
കുട്ടികള്‍ ബൈബിള്‍ സത്യം പഠിക്കുക മാത്രമല്ല ആസത്യം അവര്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലൂടെ ക്രിസ്തു ജീവിക്കുന്നു. മെല്‍കി പറയുന്നു.

