മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

Breaking News Kerala

മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്.

മഴക്കാലത്ത് ഡ്രൈവിംഗ് ചെയ്യുമ്പോള്‍ തുറന്നു കിടചക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞു കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും അപകടം വരുത്തുന്നതാണ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്. ശക്തമായ മഴയത്തും കാറ്റും കോളും ഇലക്ട്രിക് ലൈനുകളോ മരച്ചില്ലകളോ ഇല്ലാത്ത റോഡരുകില്‍ കഴിവതും പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുക.

മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നി മാറുന്നത് ഒഴിവാക്കും.

തീര്‍ത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ വെള്ളക്കെട്ടിലൂടെയോ പോകേണ്ടി വരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക.

ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ടു ചെയ്യാതെ വണ്ടിയില്‍നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.

വെള്ളത്തിലൂടെ കടന്നു പോകുമ്പോള്‍ എസി ഓഫ് ചെയ്യുക, മഴക്കാലത്ത് പഴയതുപോലെ വേഗത്തില്‍ ഓടിച്ചു പോകാനുള്ള സാഹചര്യം ഇല്ലാത്തതും ട്രാഫിക് ബ്ളോക്ക് കണക്കിലെടുത്തും കഴിവതും നേരത്തെതന്നെ യാത്ര തിരിക്കുക.

പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ യാതൊരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കാതെ സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.