ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു

Asia Breaking News Top News

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു

മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചതായി റിപ്പോര്‍ട്ട്. മോസ്ക്കോയിലെ ഒപാലിഖയിലെ എലിസബത്ത് പള്ളിയിലാണ് പരിശീലനം. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

മോസ്കോ മേഖലയിലെ കോസ്നോ ഗോര്‍സ്ക് സിറ്റി അഡ്മിനിസ്ട്രേഷന്റെ വൈബ്സൈറ്റില്‍ ഈ സൈനിക അതിജീവന കോഴ്സുകള്‍ പ്രോത്സാഹിപ്പിക്കുന്ന മുന്‍ പ്രഖ്യാപനത്തെക്കുറിച്ച് മോസ്ക്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കോഴ്സുകള്‍ സൌജന്യവും 12 നു മേല്‍ പ്രായമുള്ള ആര്‍ക്കും ലഭ്യവുമാണ്. എലിസബത്ത് പള്ളിക്കു സമീപമുള്ള വനമേഖലയിലാണ് എല്ലാ വാരാന്ത്യങ്ങളിലും പരിശീലനം നടത്തുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, സൈനിക കാര്യങ്ങള്‍, തന്ത്രപരമായ മെഡിസിന്‍ എന്നിവയില്‍ നന്നായി പരിചയമുള്ള ഒരു ടീമിനെ രൂപീകരിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.

റോകോട്ട് ഷോള്‍ഡര്‍ ടു ഷോള്‍ഡര്‍ ഓര്‍ഗനൈസേഷനാണ് കോഴ്സുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. പിതൃ രാജ്യത്തിന്റെ ഭാവി സംരക്ഷകര്‍ സൈനിക കാര്യങ്ങളില്‍ മാത്രമല്ല മോസ്കോ മേഖലയുടെ ചരിത്രത്തിലും പ്രവീണ്യം നേടും.

നമ്മുടെ മാതൃ രാജ്യവും എന്നത്തേക്കാളും ഇപ്പോള്‍ പരിശ്രമങ്ങള്‍ ഏകീകരിക്കുകയും നമ്മുടെ പിതാക്കന്മാരുടെയും പൂര്‍വ്വികരുടെയും മഹത്തായ പാരമ്പര്യങ്ങള്‍ നന്നായി പഠിക്കേണ്ടത് പ്രധാനമാണ്. കോഴ്സിനെക്കുറിച്ച് അധികാരികള്‍ വ്യക്തമാക്കുന്നു.

മോസ്ക്കോ പാത്രിയര്‍ക്കേറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയേറ്റിന്റെ തലവനായ ഒഡിന്റ് സോവോയിലെ ആര്‍ച്ച് ബിഷപ് തോമസ് ക്രാസ്നോ ഗോര്‍സ്ക് എന്നിവര്‍ പരിപാടികള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കി.

റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ മോസ്ക്കോ പാത്രിയര്‍ക്കീസില്‍നിന്നും റഷ്യന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സമീപനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ആദ്യം എതിര്‍ക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്തു.

പ്രസിഡന്റ് പുടിന്റെ സമ്പൂര്‍ണ്ണ വിശ്വാസ്യതയോടെ യുക്രൈന്‍ യുദ്ധത്തെ അനുകൂലിക്കുകയും റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.