വിശ്വാസികളെ ബൈബിളിന്റെ പേജുകള്‍ തീറ്റിക്കാന്‍ ശ്രമം; കുരിശു രൂപത്തില്‍ മുറിവേല്‍പ്പിച്ചു

വിശ്വാസികളെ ബൈബിളിന്റെ പേജുകള്‍ തീറ്റിക്കാന്‍ ശ്രമം; കുരിശു രൂപത്തില്‍ മുറിവേല്‍പ്പിച്ചു

Breaking News Europe USA

വിശ്വാസികളെ ബൈബിളിന്റെ പേജുകള്‍ തീറ്റിക്കാന്‍ ശ്രമം; കുരിശു രൂപത്തില്‍ മുറിവേല്‍പ്പിച്ചു
ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വലയില്‍ മദ്യപാനികള്‍ക്കായി നടത്തപ്പെടുന്ന പുനരധിവാസ കേന്ദ്രത്തില്‍ ആയുധ ധാരികളായ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

പടിഞ്ഞാറന്‍ വെനസ്വലയിലെ മെറിഡ സംസ്ഥാനത്ത് ലിബര്‍ട്ടഡോറില്‍ പാസ്റ്റര്‍ ക്രിസ്ത്യന്‍ ദുഗാര്‍ട്ടി ശുശ്രൂഷിക്കുന്ന ദൈവസഭയുടെ ചുമതലയില്‍ നടത്തപ്പെടുന്ന പുനരധിവാസ കേന്ദ്രത്തിലാണ് ക്രൂരമായ ആക്രമണുണ്ടായത്.
കൊടുവാള്‍ ‍, പിച്ചാത്തി എന്നിവയുമായി വാഹനത്തിലെത്തിയ സംഘം പുനരധിവാസ കേന്ദ്രം നടത്തപ്പെടുന്ന കെട്ടിടത്തിലെത്തി ആക്രമിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പാസ്റ്ററുടെ സഹായികളായ യുവാക്കളായ നാലു പേരെ ആക്രമിച്ചു. ബൈബിള്‍ വലിച്ചുകീറി പേജുകള്‍ തീറ്റിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നു മുഖം മറച്ചുകൊണ്ടു കൊടുവാളുകൊണ്ട് ശരീരത്തില്‍ കുരിശിന്റെ രൂപത്തില്‍ വെട്ടി മുറിവേല്‍പ്പിക്കുകയും കുത്തുകയും ചെയ്തതായി ആക്രമണത്തിനിരയായവരും സ്ഥപനത്തിന്റെ ഡയറക്ടര്‍ കൂടിയായ പാസ്റ്റര്‍ ദുഗാര്‍ട്ടി പറഞ്ഞു.

മാരകമായി മുറിവേറ്റ നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കു ശേഷം നാലു പേരെയും അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചു. ഇല്ലായെങ്കില്‍ തുടര്‍ ആക്രമണവും സംഭവിക്കാമെന്ന് പാസ്റ്റര്‍ പറഞ്ഞു.

സംഘത്തിലെ ചിലര്‍ ചില ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തി ഇവിടെ ചികിത്സയ്ക്കായി വന്നവരുടെ വിവരങ്ങളും മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും തിരക്കുകയുണ്ടായി. എന്നാല്‍ പാസ്റ്റര്‍ വിവരങ്ങള്‍ നല്‍കുവാന്‍ തയ്യാറായില്ല.

ഇതില്‍ പ്രകോപിതരായി എത്തിയവര്‍ ഭീഷണി മുഴക്കിയാണ് പോയതെന്ന് പാസ്റ്ററുടെ ഭാര്യയും പറഞ്ഞു. ദരിദ്ര രാഷ്ട്രമായ വെനസ്വലയിലെ 96 ശതമാനം ജനങ്ങളും റോമന്‍ കത്തോലിക്കരാണ്. രണ്ടു ശതമാനം മാത്രമാണ് സുവിശേഷ വിഹിത സഭക്കാര്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.