യിസ്രായേല്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് 20 രാജ്യങ്ങള്‍ക്ക്

യിസ്രായേല്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് 20 രാജ്യങ്ങള്‍ക്ക്

Breaking News Middle East

യിസ്രായേല്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് 20 രാജ്യങ്ങള്‍ക്ക്
യെരുശലേം: യിസ്രായേല്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഇരുപതോളം രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നു.

യിസ്രായേലില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ അവിടത്തെ ജനങ്ങള്‍ക്കു വിതരണം ചെയ്തു തുടങ്ങി.
ഇതുവരെ 9.3 മില്യണ്‍ ആളുകള്‍ വാക്സിന്‍ സ്വീകരിക്കുകയുണ്ടായി.

തുടര്‍ന്നു ലക്ഷക്കണക്കിനു വാക്സിനുകളാണ് 20 രാജ്യങ്ങള്‍ക്കായി കൈമാറിയത്. സൈപ്രസ്, ഹംഗറി, എത്യോപ്യ, ഗോട്ടിമല, ചാദ്, കെനിയ, ഉഗാണ്ട, ഗുനിയ, മൌറി റാനിയ തുടങ്ങിയ രാജ്യങ്ങള്‍ യിസ്രായേല്‍ വാക്സിന്റെ ഗുണഭോക്താക്കളായി.

അതുപോലെ ഡെന്മാര്‍ക്ക്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി ധാരണയുമായിട്ടുണ്ട്. യിസ്രായേല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പരമാവധി ജനങ്ങളിലേക്ക് വാക്സിനുകള്‍ എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു പറഞ്ഞു.