പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു

Breaking News India Middle East

പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു

ജെയ്മോൻ ചീരൻ

ഷാർജ: അടിയന്തിരമായ് നാട്ടിൽ എത്തിച്ചേരുവാൻ ഇന്ത്യൻ എംബസ്സിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവർക്കായ്, ഷാർജ വർഷിപ്പ് സെന്റെർ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് യുഎഇയുടെ സഹകരണത്തോടെ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുന്നു.

ജൂണ്‍ മാസം അവസാനത്തോടെ 4 ചാർട്ടേഡ് ഫ്‌ളൈറ്റ് തിരുവനന്തപുരത്തേയ്ക്ക്കും കൊച്ചിയിലേക്കും പോകുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഷാർജ വർഷിപ്പ്സെന്റർ ചെയർമാൻ റവ. ഡോ. വിൽസൻ ജോസഫ്, സെക്രട്ടറി റവ.ഡോ. കെ.ഒ. മാത്യു എന്നിവർ അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, നല്കപ്പെട്ടിരിക്കുന്ന ക്രമം അനുസരിച്ചു, ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ലഭ്യമാക്കിയിരിക്കുന്ന form പൂരിപ്പിച്ചു 18-06-2020 നു 11 pm നു മുൻപായി അയക്കേണ്ടതാണ്. https://docs.google.com/forms/d/e/1FAIpQLSdi8dHaicxLk_1CfmXkGP2W0Y46hDSNhpr7GFddwRXFNhdRIA/viewform?usp=sf_link പ്രത്യേക ശ്രദ്ധക്ക്
1. രജിസ്ട്രേഷൻ നടപടികൾ യാത്ര ഉറപ്പാക്കുന്നില്ല.

2. അന്തിമ പട്ടികക്ക് അംഗീകാരം ലഭിക്കുന്നത് INDIAN CONSULATE / UAE GOVERNMENT നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾക്കും അംഗീകാരങ്ങൾക്കും വിധേയമായിട്ടായിരിക്കും.

3. എല്ലാ യാത്രികരും മുൻ നിശ്ചയിച്ചിരിക്കുന്ന യാത്രാ ചിലവുകളും അതാത് ഗവൺമെന്റുകൾ പുതുതായി നിഷ്കർഷിക്കുന്ന ഏതെങ്കിലും തരത്തിൽ ഉള്ള അധിക ചിലവുകളും വഹിക്കുവാൻ ബാധ്യസ്ഥർ ആണ്.

4. ഓരോ യാത്രികരും വെവ്വേറെ FORM SUBMIT ചെയ്യേണ്ടതാകുന്നു.

5. യാത്ര ചെയ്യാൻ താത്പര്യപെടുന്നവർക്ക് എംബസി രജിസ്ട്രേഷൻ നിർബന്ധം ആയും ഉണ്ടായിരിക്കേണ്ടത് ആണ്.

6. ദുബായ് അക്ബർ ട്രാവൽസിൽ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോൺ മാത്യു 0505675310 പാസ്റ്റർ ബിനു ജോൺ 0558704383 ജിബു മാത്യു 050