ബര്‍മ്മയില്‍ ബുദ്ധ സന്യാസികളുടെനേതൃത്വത്തില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം
യാങ്കൂണ്‍ : ബര്‍മ്മയില്‍ (മ്യാന്‍മര്‍ ) പുതുതായി ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്ന വിശ്വാസികളെ ബുദ്ധമത സന്യാസിമാരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം മതമൌലിക വാദികള്‍ നടത്തിയ ആക്രമണത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു.
ജൂലൈ മാസത്തില്‍ ബര്‍മ്മയിലെ സാഗായിംഗ് റീജണിലെ തി തോ ഗ്രാമത്തില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്കെതിരെയാണ് അതിക്രമമുണ്ടായത്. ജൂലൈ 4-ന് ഇവിടത്തെ രണ്ടു കുടുംബങ്ങള്‍ ബുദ്ധമതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായതായി സാക്ഷ്യം പറഞ്ഞ വിവരം ചില ബുദ്ധമതക്കാര്‍ അറിഞ്ഞു.
ഇതിനെത്തുടര്‍ന്ന് ജൂലൈ 6-ന് ബുദ്ധമത സന്യാസികളും ബുദ്ധമതക്കാരുമായ 150-ഓളം വരുന്ന സംഘം ആയുധങ്ങളുമായെത്തി ക്രൈസ്തവരുടെ വീടുകളില്‍ കയറി ആക്രമിക്കുകയായിരുന്നു. 4 സ്ത്രീകള്‍ക്കും 3 പുരുഷന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
അവരെ കല്ലെറിയുകയും വടികളുമായി ആക്രമിക്കുകയുമായിരുന്നു. എല്ലാവര്‍ക്കും തലയ്ക്കും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവും ചതവുകളുമേറ്റു. കോപാകുലരായ അക്രമികള്‍ വിശ്വാസികളുടെ വീടുകള്‍ തകര്‍ത്തു.
രണ്ടു മോട്ടോര്‍ ബൈക്കുകളും തകര്‍ത്തു തരിപ്പണമാക്കി. പുതുതായി ക്രിസ്തുവിങ്കലേക്കു വരുന്നവരെ സ്വീകരിക്കാനായി പരസ്യമായി ക്രൈസ്തവ ഗാന ശുശ്രൂഷയും സുവിശേഷ പ്രസംഗവും സംഘടിപ്പിച്ചിരുന്നു. രക്ഷിക്കപ്പെട്ടവര്‍ അസ്സംബ്ളി ഓഫ് ഗോഡ് ചര്‍ച്ചില്‍ അംഗങ്ങളായി.
തിതോ ഗ്രാമത്തില്‍ ക്രൈസ്തവര്‍ ആരാധിക്കുകയും ശബ്ദിക്കുകയും ചെയ്യരുതെന്നാണ് ബുദ്ധമത മൌലിക വാദികളുടെ ഭീഷണി. ബര്‍മ്മയില്‍ ബുദ്ധമതത്തില്‍നിന്നും നിരവധി ആളുകളാണ് ദിനംപ്രതി രക്ഷിക്കപ്പെട്ടു വരുന്നത്. ഇതില്‍ രോക്ഷാകുലരായവര്‍ ആക്രമിക്കുന്നത് പതിവാണെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

