സുഡാനില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ ഞായറാഴ്ചകളിലും തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Breaking News Top News

സുഡാനില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ ഞായറാഴ്ചകളിലും തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
ഖാര്‍ത്തൂം: ക്രൈസ്തവ പീഢനങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ സുഡാനില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പുതിയ ഉത്തരവ് വിവാദമാകുന്നു.

 

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ എല്ലാ ക്രൈസ്തവ സ്കൂളുകളും ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതു സംബന്ധിച്ചു ഖാര്‍ത്തൂം സ്റ്റേറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് ജൂലൈ 26-ന് ഉത്തരവിറക്കി.

 

ഖാര്‍ത്തൂമിലെ എല്ലാ ക്രിസ്ത്യന്‍ സ്കൂളുകളിലും ഞായറാഴ്ച ദിവസം പൊതു അവധിയായുള്ളത് നിര്‍ത്തലാക്കിയാണ് ഉത്തരവിറക്കിയത്. “ഞങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരല്ല, മറിച്ച് ഞായറാഴ്ച പൊതു അവധിയല്ലെന്നുള്ള കാര്യം ഓര്‍ക്കുക”. വിദ്യാഭ്യാസ വകുപ്പിന്റെ മേധാവി അവാദിയ എല്‍ ‍-ഷെയ്ക്ക് സാലേ ഒമര്‍ എഴുതിയ കത്തില്‍ പറയുന്നു.

 

സുഡാനില്‍ ഞായറാഴ്ച പൊതുവേ പ്രവൃത്തി ദിനമാണ്. എന്നാല്‍ പരമ്പരാഗതമായി ക്രൈസ്തവ സ്കൂളുകളില്‍ ഞായറാഴ്ച അവധി ദിവസങ്ങളാണ്. ക്രൈസ്തവര്‍ അന്ന് ആരാധനയ്ക്കായി വേര്‍തിരിച്ചിരിക്കുന്നു. രാജ്യത്ത് വെള്ളിയാഴ്ചകളും ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളാണ്. സുഡാന്‍ മുസ്ളീം ഭൂരിപക്ഷ രാജ്യമാണ്.

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവിനെതിരെ സുഡാനില്‍ ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലാണ്. ക്രൈസ്തവരെ രാജ്യത്ത് ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്ന് വിശ്വാസികളും ക്രൈസ്തവ നേതാക്കളും ആരോപിക്കുന്നു.

 

അനാവശ്യമായി ക്രൈസ്തവരുടെ സ്ഥാപനങ്ങളില്‍ അതിക്രമം കാട്ടുക, പാസ്റ്റര്‍മാരേയും, പുരോഹിതന്മാരേയും ആക്രമിക്കുകയും കള്ളക്കേസുകളില്‍ പെടുത്തി ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് പതിവാണ്.

Leave a Reply

Your email address will not be published.