യുദ്ധത്തിനുവേണ്ടി വയലുകളും തൊഴിലും ഉപേക്ഷിച്ച് യിസ്രായേല്യര്‍, സഹായത്തിനായി പിന്നില്‍ ക്രൈസ്തവലോകം
യെരുശലേം: 5 മാസത്തിലേറെയായി യിസ്രായേലിലെ ചെറുപ്പക്കാര്‍ യുദ്ധക്കളത്തിലാണ്. അവരുടെ വയലുകളും വിളകളും ജോലിയുമൊക്കെ ഉപേക്ഷിച്ച് മാതൃരാജ്യത്തിനുവേണ്ടി പോരാടുന്നു.
എന്നാല്‍ ലോകമെമ്പാടുമുള്ള യിസ്രായേല്‍ അനുകൂല ക്രൈസ്തവര്‍ യിസ്രായേല്യരുടെ വയലുകളിലെ വിളകള്‍ ശേഖരിക്കുവാനും മറ്റ് ജോലികള്‍ ചെയ്യുവാനുമായി സന്നദ്ധത കാണിച്ചു തുടങ്ങിയത് വളരെ ആശ്വാസകരമാകുന്നതായി റിപ്പോര്‍ട്ട്.
സ്വിറ്റ്സര്‍ലാന്റില്‍നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയായ ആന്‍ മോരി ഫാരിന്‍ പറയുന്നു, ഈ ഭൂമിയെ സേവിക്കുന്നതിനും നിങ്ങളുടെ അടുത്തായിരിക്കുന്നതിനും നിങ്ങള്‍ക്കുവേണ്ടി കരയുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നതിനും ഇത് ഒരു ബഹുമതിയാണ്.
യുദ്ധത്തില്‍ യിസ്രായേല്‍ പൂര്‍ണ്ണ വിജയം നേടുമെന്നും ദൈവത്തിലുള്ള വിശ്വാസത്തോടെ ഞാന്‍ ഇവിടെ നില്‍ക്കുന്നു. നെതര്‍ലാന്‍ന്റില്‍നിന്നുള്ള ഗന്നി വാന്‍വീന്‍ പറയുന്നു, ലോകം മുഴുവന്‍ യിസ്രായേലിനെ വെറുക്കുന്നുവെന്ന് എനിക്കറിയാം. ഞാന്‍ പറയുന്നു ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ യിസ്രായേലിനെ സ്നേഹിക്കുന്നു.
ഞങ്ങള്‍ നിങ്ങളുടെ പിന്നില്‍ നില്‍ക്കുന്നു. സ്വീഡനില്‍നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയായ ഗിറ്റന്‍ ഹോം പറയുന്നു യിസ്രായേലിനെ സ്നേഹിക്കുന്ന പിന്തുണയ്ക്കുന്ന ആയിരക്കണക്കിനു ആളുകള്‍ സ്വീഡനിലുണ്ടെന്ന് പറയാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇപ്പോള്‍ യിസ്രായേലില്‍ വരുന്ന പ്രതിദിന സന്ദര്‍ശകരില്‍ മൂന്നിലൊന്നു പേരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്നവരാണ്. യിസ്രായേലിലെ ഇന്നത്തെ കാര്‍ഷിക വിളഭൂമികള്‍ ഒരു കാലത്ത് മരുഭൂമികളായിരുന്നു.
എന്നാല്‍ 1948-ല്‍ രാഷ്ട്രം രൂപീകൃതമായശേഷം മരുഭൂമികളില്‍ ഏറിയ പങ്കും ഇന്ന് കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മനോഹര ഭൂമികളായിത്തീര്‍ന്നു.