ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം
ദൈവത്തിലുള്ള ഭക്തി യുവാക്കളില്‍ നല്ല മാനസീകാരോഗ്യം വരുത്തുവാന്‍ സഹായിക്കുമെന്നു പുതിയ പഠനം. സ്പ്രിംഗ്റ്റൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
“എ കോണ്‍ഫ്രന്‍സ് ഓണ്‍ ജെന്‍സ് മെന്റല്‍ ഹെല്‍ത്ത് ആന്റ് റിലിജിയന്‍ ” എന്ന പേരില്‍ നടത്തിയ സെമിനാര്‍ ദ സ്റ്റേറ്റ് ഓഫ് റിലിജിയന്‍ ആന്റ് യംഗ് പീപ്പിള്‍ 2022 എന്ന തലക്കെട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. 13 മുതല്‍ 25 വരെയുള്ള 10,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
ഈ പ്രായക്കാരില്‍ നടത്തിയ അഭിമുഖത്തില്‍ അവരുടെ വിശ്വാസം, പ്രവര്‍ത്തനങ്ങള്‍ , സ്വഭാവം, ബന്ധങ്ങള്‍ , മാനസിക ആരോഗ്യം എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് അവരിലെ ദൈവഭക്തിയുടെ വില എത്ര വലിയതാണെന്ന് കണ്ടെത്താനായത്.
സമീപകാലത്തുണ്ടായ പകര്‍ച്ചവ്യാധി വ്യാപന അന്തരീക്ഷ ഘട്ടത്തില്‍ ദൈവഭക്തിയാണ് മാനസിക ആരോഗ്യപരമായും വൈകാരികമായും ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് 57% പേരും വെളിപ്പെടുത്തി.
പ്രതികൂല ഘട്ടത്തില്‍ ദൈവത്തിലുള്ള ഭക്തി ഏറെ സഹായിച്ചുവെന്നും ഇവര്‍ പറഞ്ഞു. മാത്രമല്ല 40 ശതമാനം പേരും പറഞ്ഞത് അവര്‍ വളരെ ദൈവഭക്തിയില്‍ കഴിയുന്നവരാണെന്നാണ്.
40 ശതമാനം പേര് തങ്ങള്‍ സമൃദ്ധിയായി കഴിയുന്നതായും പറഞ്ഞു. എന്നാല്‍ 17 ശതമാനം പേര് പറഞ്ഞത് തങ്ങള്‍ക്ക് ദൈവഭക്തിയില്ല എന്നാണ്.

