75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി

75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി

Breaking News India

75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി
ഇറ്റാഹ്: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടപ്പോഴും അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യു.പിയിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി ലഭിച്ചു.

ഇറ്റാഹ് ജില്ലയിലെ ഒരു വിദൂര ഗ്രാമമായ തുലൈ കാനഗ്ളയിലാണ് ഗ്രാമവാസികള്‍ വെളിച്ചം കാണാന്‍ ഭാഗ്യം ലഭിച്ചത്. വൈദ്യുതി വകുപ്പ് ട്രാന്‍സ്മിഷന്‍ തൂണുകളും വിതരണ ലൈനുകളും സ്ഥാപിച്ചു, പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു.

എല്ലാ വര്‍ഷവും ഇരുണ്ട ദീപാവലി ആഘോഷിച്ചിരുന്ന ഗ്രാമവാസികള്‍ ഒടുവില്‍ യഥാര്‍ത്ഥ വെളിച്ചം കാണാനിടയായെന്ന് അവര്‍ ആഹ്ളാദിക്കുന്നു. ഇത് അവിശ്വസനീയമാണ് എന്നാണ് ബള്‍ബ് കണ്ടതിനുശേഷം ഗ്രാമവാസികള്‍ പ്രതികരിച്ചത്.

ഗ്രാമത്തിലെ റോഡുകള്‍ ആദ്യമായി പ്രകാശിപ്പിക്കുന്നത് കാണുന്നതിന് ജനങ്ങള്‍ തടിച്ചുകൂടി. ഇതില്‍ 100 വയസുള്ള രാജാറാമുമുണ്ടായിരുന്നു.

വൈദ്യുതീകരണത്തിന്റെ ഭാഗമായി ഗ്രാമത്തില്‍ 63 കെ.വി.എ ശേഷിയുള്ള ഒരു ട്രാന്‍ഫോര്‍മറും 22 പവര്‍ ട്രാന്‍സ്മിഷന്‍ തൂണുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ സോനു കുമാര്‍ പറഞ്ഞു.

ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം പഠിക്കാനായി മെഴുകുതിരിയെയാണ് ആശ്രയിക്കുന്നത്. അഫിഗഞ്ച് സബ്ഡിവിഷനു കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 300 ആണ്.

ഇവിടെ ഇലക്ട്രിക് ബള്‍ബ് ഇല്ലാത്ത 30 ഓളം വീടുകളുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.