ഒമാനില്‍ 4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി
മസ്ക്കറ്റ്: ഒമാനിലെ സൌത്ത് അല്‍ ബതീന ഗവര്ണനറേറ്റിലെ വാദി അല്‍ മാവിലില്‍ നിന്ന് 4500 വര്,#ം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെടുത്തു.
ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ മിഷനുമായി ബന്ധപ്പെട്ട സാപിഎന്‍സ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഒരു സംഘവും ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസവും ചേര്‍ന്ന് മേഖലയില്‍ നടത്തിയ ഉല്ഖനന പ്രവര്‍ത്തനങ്ങളിലാണ് ഈ കണ്ടെത്തല്‍.
അതിപുരാതന കാലഘട്ടം മുതല്‍ വിവിധ ചരിത്ര കാലഘട്ടത്തില്‍ മേഖലയില്‍ തുടര്‍ച്ചയായുള്ള ജനവാസ കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു എന്ന നിഗമനത്തേലേക്കാണ് ഈ കണ്ടെത്തല്‍ വെളിച്ചം വീശുന്നതെന്ന് സൌത്ത് അല്‍ ബതീന ഗവര്‍ണറേറ്റിലെ ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ഡോ. അല്‍ മുരാസിം ബിന്‍ നാസര്‍ അല്‍ ഹിലാലി അഭിപ്രായപ്പെടുന്നു.
4500 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ഈ ഉല്ഖനനത്തിലൂടെ അണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇരുമ്പു യുഗത്തില്‍ നിന്നുള്ള മണ്‍പാത്രങ്ങള്‍, വെണ്മുത്തുകള്, കല്ലുകൊണ്ടുള്ള മുത്തുകള്‍ മുതലായവ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പുരാവസ്തു ശേഷിപ്പുകള്‍ ഈ മേഖലയിലും ഒമാനിലുടനീളവും വിനേദ സഞ്ചാര മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നും മേഖലയില്‍ ഇനിയും ഇതുപോലുള്ള അവശേഷിപ്പുകള്‍ കണ്ടെത്താനാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

