കൊലക്കേസില്‍ 44 വര്‍ഷം വില്യം ജയിലില്‍; നിരപരാധിയായി വിട്ടയച്ചു; പ്രാര്‍ത്ഥന ഞങ്ങളെ ശക്തിപ്പെടുത്തിയെന്ന് മക്കള്‍
ഫിലാദെല്‍ഫിയ: കൊലപാതകക്കേസില്‍ കുറ്റക്കാരനായി കണ്ടുവെന്നു ശിക്ഷ വിധിക്കപ്പെട്ട് 44 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന യു.എസ്. പൌരനെ ഒടുവില്‍ നിരപരാധിയെന്ന് വിധിച്ച് മോചനം. ഫിലദെല്‍ഫിയ സ്വദേശിയായ വില്യം ഫ്രാങ്കിളിനാണ് വൈകിയെത്തിയ നീതി ലഭിച്ചത്.
അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി ഫെബ്രുവരി 28 ബുധനാഴ്ച വിധിക്കുകയായിരുന്നു. പോലീസ് അഴിമതി നടപടികളുടെ ഇരയാണ് വില്യം ഫ്രാങ്കളിന്‍.
അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി തന്നെ വിധിക്കുകയായിരുന്നു. വില്യം മോചിതനായതിനെക്കുറിച്ച് കുടുംബം വൈകാരികമായി പ്രതികരിച്ചു. ഞാന്‍ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ മകള്‍ ലിസ ജസ്റ്റിസ് പറഞ്ഞു. എനിക്ക് ഭയമുണ്ട്.
1980-ല്‍ ഫിലദെല്‍ഫിയായിലെ കൊലപാതകത്തിനു വില്യം ശിക്ഷിക്കപ്പെട്ടു. എന്നാല്‍ ബുധനാഴ്ച ജഡ്ജി അദ്ദേഹത്തിന്റെ ശിക്ഷാവിധി ഒഴിവാക്കി.
അതിനു അര്‍ത്ഥം അദ്ദേഹം ഒരു നിരപരാധിയായി കണക്കാക്കപ്പെടുകയും വീട്ടിലേക്കു വരികയും ചെയ്യും എന്നാണ്. 44 വര്‍ഷം മുമ്പ് ജയിലില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ കുട്ടികളായിരുന്നു. ഇപ്പോള്‍ അവരെല്ലാം വളര്‍ന്നു. പ്രാര്‍ത്ഥനയാണ് ഞങ്ങളെ ശക്തിപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു പക്ഷെ അത് കാണുന്നത് മറ്റൊരു തലമാണ്. അത് കാണാന്‍ കഴിയുന്നത്ര കാലം ജീവിക്കുക എന്നത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ മറ്റൊരു തലമാണ്.
അദ്ദേഹം പോകുമ്പോള്‍ എനിക്ക് 7 വയസ്സായിരുന്നു. ജൂണില്‍ എനിക്ക് 53 വയസ് തികയും. പക്ഷെ ഞങ്ങള്‍ ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. ജസ്റ്റിസ് പറയുന്നു.
ഞങ്ങള്‍ വളരുന്നത് കാണാന്‍ പിതാവ് വീട്ടിലില്ലായിരുന്നു. ഞങ്ങളുടെ വിവാഹത്തിനും അദ്ദേഹം പങ്കെടുത്തില്ല. ഞങ്ങളുടെ കുട്ടികളുടെ ജനനത്തില്‍ പോലും അദ്ദേഹം ഒപ്പമില്ലായിരുന്നു.
ആ കാര്യങ്ങളെല്ലാം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. ജസ്റ്റിസ് പറയുന്നു. ജയിലില്‍ പോകുമ്പോള്‍ വില്യമിനു 33 വസ്സായിരുന്നു. ഇപ്പോള്‍ 77 വയസ്സു കഴിയുന്നു. കുടുംബം പ്രതികരിച്ചു.
ജോസഫ് മരോണ്‍ എന്ന വ്യക്തിയും സ്ഥാപനവും വര്‍ഷങ്ങളോളം നടത്തിയ ശ്രമത്തിന്റെ ഫലവും കൂടിയാണ് വില്യം മോചിതനായത്.