നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തില്‍ ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു
ലോക ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ദൈവം നോഹയെയും കുടുംബത്തെയും മുഴു ജീവജാലങ്ങളെയും രക്ഷിക്കാനൊരുക്കിയ നോഹയുടെ പെട്ടകം എവിടെയാണ് എന്നത് ഇന്നും ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബൈബിള്‍ വിവരണം പോലെ അരാരാത്ത് പര്‍വ്വതത്തില്‍ ഉറച്ച പെട്ടകത്തിന്റെ യഥാര്‍ത്ഥ വസ്തുത കണ്ടെത്താനായി പുരാവസ്തു ഗവേഷകര്‍ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു.
1959-ല്‍ തുര്‍ക്കി ആര്‍മി ക്യാപ്റ്റന്‍ ഇന്‍ഹാന്‍ ദുരുപിനാര്‍ നടത്തിയ വ്യോമോ നിരീക്ഷണ ഫോട്ടോഗ്രാഫുകളില്‍ നിന്നാണ് പെട്ടകം അരാരാത്തില്‍ത്തന്നെയുണ്ടെന്നുള്ള വാദം ഉടലെടുത്തത്.
അന്നുമുതല്‍ ഇന്നുവരെയും ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ വാദഗതികളുണ്ടായി. ഇപ്പോഴിതാ കിഴക്കന്‍ തുര്‍ക്കിയിലെ ദുരുപിനാര്‍ വാദഗതിയെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു ശാസ്ത്രീയ അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ്.
515 അടി നീളമുള്ള നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചില ഗവേഷകര്‍ വിശ്വസിക്കുന്ന നോഹയുടെ ആര്‍ക്ക്സ്കാന്‍സുമായി സഹകരിച്ച് ശിവാസ്കും ഹൂരിയറ്റ് സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ സെന്‍കര്‍ ആറ്റിലയാണ് 2026-ലെ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ഈ പദ്ധതിക്ക് തുര്‍ക്കി അധികൃതരില്‍നിന്ന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
ഉപരിതലത്തില്‍ എന്താണ് കിടക്കുന്നതെന്ന് പരിശോധിക്കാന്‍ ഗവേഷകര്‍ കൃത്യമായ മാപ്പിംഗ് ഗ്രൌണ്ട് പെനിട്രേറ്റിംഗ് റഡാര്‍, ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിംഗ് ലീഡാര്‍, മണ്ണ് പരിശോധിക്കുന്ന കോര്‍ ഡ്രില്ലിംഗ് എന്നിവ ഉപയോഗിക്കുന്നു.
സാദ്ധ്യമായ എതെങ്കിലും ഉല്‍ഖനനം പരിഗണിക്കുന്നതിന് മുമ്പ് ഭൂഗര്‍ഭ പാളികളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരെ ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നു.
നേരത്തെ നടത്തിയ ചില സര്‍വ്വേകളില്‍ ഏകദേശം 30 അടി താഴ്ചയില്‍ ചില രൂപീകരണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മണ്ണ് പരിശോധനയില്‍ പുറത്തുള്ളതിനേക്കാള്‍ മൂന്നിരട്ടി ജൈവവസ്തുക്കള്‍ ഉള്ളില്‍ കണ്ടെത്തി. എന്നിരുന്നാലും നോഹയുടെ പെട്ടകം എന്ന നിലയിലേക്ക് ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനും ഗവേഷണത്തിനുമായുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.

