18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

Breaking News Europe Others

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക്: ലോകത്ത് 18 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളില്‍ ജിഹാദി വാദവും ദേശീയതയും വളര്‍ന്നു വരികയാണെന്നും ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ ജീവിതം നയിക്കുവാന്‍ 24 രാഷ്ട്രങ്ങളില്‍ വലിയ പ്രതികൂലങ്ങളെ അതിജീവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-22 കാലഘട്ടത്തില്‍ ക്രൈസ്തവര്‍ അനുഭവിച്ച പീഢനങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2017-19 വര്‍ഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ക്രൈസ്തവര്‍ വളരെ മോശം സാഹചര്യത്തിലാണ് ജീവിക്കുന്നത്.

ഇതില്‍ സിറിയ, തുര്‍ക്കി, സൌദി അറേബ്യ, മാലി, സുഡാന്‍ ‍, നൈജീരിയ, എറിത്രിയ, എത്യോപ്യ, മൊസാമ്പിക്, അഫ്ഗാനിസ്ഥാന്‍ ‍, പാക്കിസ്ഥാന്‍ ‍, മ്യാന്‍മര്‍ ‍, റഷ്യ, ഉത്തര കൊറിയ, ചൈന, വീയറ്റ്നാം, ഇന്ത്യ, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് എസിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യേശുക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ലോകത്ത് 360 മില്യണ്‍ ക്രൈസ്തവരാണ് പീഢനങ്ങള്‍ അനുഭവിക്കുന്നത്.

ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ലോകത്ത് 7 ക്രൈസ്തവരില്‍ ഒരാള്‍ പീഢനങ്ങള്‍ സഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എസിഎന്‍ റിപ്പോര്‍ട്ട് പ്രകാരം 2021 ജനുവരി മുതല്‍ കഴിഞ്ഞ ജൂണ്‍ മാസം വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ 710 ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതായും വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.