യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍

യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍

Asia Breaking News Europe

യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരീസില്‍ യഹൂദരം ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ അറസ്റ്റിലായി.

പത്തൊമ്പതു വയസ്സുള്ള യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. തീവ്രവാദ ആക്രണണത്തില്‍ ഗൂഢാലോചന നടത്തുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ ബുധനാഴ്യും രണ്ടാന്‍ വെള്ളിയാഴ്ചയുമാണ് പിടിയിലായത്. സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട ഇവര്‍ പാരീസിലെ യഹൂദ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നു പോലീസ് പറയുന്നു.

യിസ്രായേലി സേന ഗാസയില്‍ പ്രത്യാക്രമണം തുടങ്ങിയശേഷം ആഗോളതലത്തില്‍ യഹൂദരെ ലക്ഷ്യമിട്ടുള്ള ആക്രമണ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയാഴ്ച പാരീസ് പ്രാന്തത്തില്‍ 12 കാരിയായ യഹൂദ ബാലികയെ സമപ്രായക്കാരായ 3 ആണ്‍കുട്ടികള്‍ മാനഭംഗപ്പെടുത്തിയിരുന്നു.

അക്രമികള്‍ പെണ്‍കുട്ടിയുടെ മതത്തെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്തകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.