വനത്തില്‍നിന്നും കണ്ടെത്തിയ യു.പിയിലെ മൌഗ്ളി ഗേള്‍ അന്തരിച്ചു
ലക്നൌ: വര്‍ഷങ്ങള്‍ക്കു മുമ്പ് വനത്തില്‍നിന്നും കണ്ടെത്തിയ മൌഗ്ളി ഗേള്‍ (18) അന്തരിച്ചു.
കഴിഞ്ഞ 15-ന് ലക്നൌവിലെ ആശുപത്രിയില്‍ ശ്വസകോശ രോഗത്തെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
2017-ല്‍ യു.പി.യിലെ ബഹ്റൈച്ച് ജില്ലയിലെ കതര്‍ നിയാഘട്ട് വന്യജീവി സങ്കേതത്തിലെ വനത്തില്‍ മൃഗങ്ങള്‍ക്കൊപ്പം അലഞ്ഞു നടക്കുന്നതിനിടയിലാണ് ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ കാണുന്നത്.
സംഭവം ലോക ശ്രദ്ധ നേടുകയും എല്ലാവരുടെയും കണ്ണു നിറയുകയും ചെയ്തു. മൃഗങ്ങളെപ്പോലെ നാലുകാലില്‍ നടക്കുന്ന അവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ രക്ഷിച്ചിട്ടും നാലുകാലില്ത്തന്നെയാണ് നടന്നത്.
വസ്ത്രം ധരിക്കാന്‍ വിസമ്മതിക്കുക, ആളുകളെ കാണുമ്പോള്‍ ഭയപ്പെടുക, നിലവിളിയിലൂടെയും ആംഗ്യഭാഷയിലൂടെയും ആശയ വിനിമയം നടത്തുക എന്നിങ്ങനെയായിരുന്നു രീതി.
പ്രശസ്തമായ ജംഗിള്‍ ബുക്ക് കഥയിലെ കഥാപാത്രം മൌഗ്ളിയോട് സാദൃശ്യം തോന്നിയതോടെയാണ് പെണ്‍കുട്ടിക്ക് ലോകം മൌഗ്ളിയെന്ന് പേരിട്ടത്. കുട്ടിയെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എഹ്സാസ് എന്ന പേരു നല്കി.
10 വര്‍ഷക്കാലം സംസ്ഥാന പുനരധിവാസ പരിചരണത്തിലായിരുന്നു. കൃത്യമായ പരിചരണത്തിലൂടെ കുട്ടി വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങുകയും രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന് പടിക്കുകയും ചെയ്തിരുന്നു.
പെരുമാറ്റത്തില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നതിനിടെയാണ് ശ്വാസകോശ രോഗത്തിന്റെ പിടിയില്‍ മരണം ആളെ കൂട്ടിക്കൊണ്ടുപോയത്.
ജനിച്ചയുടന്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി വന്യമൃഗങ്ങളുടെ സംരക്ഷണയിലാകാം വളര്‍ന്നുവന്നതെന്നാണ് കരുതപ്പെടുന്നത്.

