മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത് തെരുവു നായ്ക്കള്‍

Breaking News Global

മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത് തെരുവു നായ്ക്കള്‍
ഹൌറ: തെരുവോരങ്ങളിലും വീട്ടു പരിസരത്തും നാം ഏപ്പോഴും ആട്ടിയോടിക്കുകയും ഉന്മൂല നാശം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണ് തെരുവു നായ്ക്കള്‍ ‍. ആരും ഇഷ്ടപ്പെടാത്ത ജീവികള്‍ ‍.

 

എന്നാല്‍ സ്വന്തം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടതും നാട്ടുകാര്‍ അവഗണിച്ചതുമായ ഒരു പിഞ്ചു കുഞ്ഞിന്റെ സംരക്ഷകരായത് ഈ തെരുവു നായ്ക്കളാണ്. കൊല്‍ക്കത്തയിലെ തിരക്കേറിയ ഹൌറയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

 

ഹൌറ റെയില്‍വേസ്റ്റേഷനില്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനു തുണയായത് ഒരു സംഘം തെരുവു നായ്ക്കളാണ്. സ്റ്റേഷനിലെ ബെഞ്ചിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടത്. സമീപം ഒരു കുപ്പി പാലും ഡയപ്പറും വെച്ചിട്ടാണ് മാതാപിതാക്കള്‍ മുങ്ങിയത്.

 

കുഞ്ഞിന്റെ സമീപത്തുകൂടി കടന്നുപോയ നിരവധിയാളുകള്‍ ഈ കാഴ്ച കണ്ടെങ്കിലും മുഖം തിരിച്ചു പോവുകയായിരുന്നു. കുഞ്ഞിന് ആരും തുണയില്ലാതായപ്പോഴാണ് സമീപത്തു നിന്നിരുന്ന തെരുവു നായ്ക്കള്‍ അടുത്തു കൂടിയത്. ഇവര്‍ കുട്ടിക്കു ചുറ്റും നിലയുറപ്പിക്കുകയായിരുന്നു.

 

പിന്നീട് ആര്‍ ‍.പി.എഫിലെ ഉന്നത ഉദ്യോഗസ്ഥന്‍ മിഹിര്‍ ദാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ സ്റ്റേഷനില്‍നിന്നു സുരക്ഷിതമായി മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷം കുഞ്ഞിനെ ചൈല്‍ഡ് ലൈനിനു കൈമാറുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

5 thoughts on “മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത് തെരുവു നായ്ക്കള്‍

Leave a Reply

Your email address will not be published.