പാവങ്ങള്‍ക്ക് ഭക്ഷ്യ ബാങ്കിനു പിന്നാലെ വസ്ത്ര ബാങ്കും തുറന്നു യു.എസ്. സഭ

പാവങ്ങള്‍ക്ക് ഭക്ഷ്യ ബാങ്കിനു പിന്നാലെ വസ്ത്ര ബാങ്കും തുറന്നു യു.എസ്. സഭ

Breaking News USA

പാവങ്ങള്‍ക്ക് ഭക്ഷ്യ ബാങ്കിനു പിന്നാലെ വസ്ത്ര ബാങ്കും തുറന്നു യു.എസ്. സഭ

യു.എസിലെ ഒരു ദൈവസഭ ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ പ്രസംഗത്തിലൂടെ മാത്രമല്ല അത് പ്രവര്‍ത്തിയിലൂടെയും പകര്‍ന്നുകൊടുത്ത് മാതൃക കാട്ടുകയാണ്.

ഇന്ത്യാനയിലെ ഇവാന്‍സ്വില്ലില്‍ ന്യൂബെര്‍ത്ത് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ എന്ന ദൈവസഭ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് സമീപ പ്രദേശങ്ങളിലെ നിര്‍ധനരായ ആളുകളെ സഹായിക്കാനായി ഒരു ബാങ്ക് സ്ഥാപിച്ചിരുന്നു.

ഇതിലൂടെ ഭക്ഷണ സാധനങ്ങള്‍ ജനത്തിനുകൊണ്ടുവന്ന ഒരു കോര്‍ണറായി ഇത് പ്രവര്‍ത്തിച്ചിരുന്നു. വിശപ്പുള്ളവരായിരുന്ന സാധുക്കള്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഭക്ഷണം എടുത്തു കഴിക്കുക എന്നതാണ് രീതി.

ഈ സേവനം വന്‍ വിജയമായതിനു പിന്നാലെ അവരെ വസ്ത്രം ധരിപ്പിക്കാനും സഭ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ബാങ്ക് പോലെതന്നെ മറ്റൊരു വസ്ത്ര ബാങ്ക് തുറന്നിരിക്കുകയാണ്. ആര്‍ക്കും ഉപയോഗിക്കാവുന്ന മികച്ച വസ്ത്രങ്ങള്‍ ധനികരായവരില്‍നിന്നും ശേഖരിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഇത് ആര്‍ക്കും എടുക്കാവുന്നതാണ്. നമ്മുടെ സമൂഹം അയല്‍ക്കാരുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്നതിന് സഹായിക്കുക എന്നതാണ് ഈ സൌകര്യത്തിന്റെ ഉദ്ദേശ്യമെന്ന് ന്യൂബെര്‍ത്ത് പാസ്റ്റര്‍ ടാന്യ പറഞ്ഞു.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചവരെ ബാങ്ക് തുറന്നിരിക്കും. വസ്ത്രങ്ങള്‍, സഭയിലെ അംഗങ്ങള്‍ വാങ്ങി നല്‍കുന്നു.

ചിലര്‍ സംഭാവന നല്‍കുന്നു. പാസ്റ്റര്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഭക്ഷണ ബാങ്കും മികച്ച രീതിയില്‍ നടത്തിവരുന്നു.

ബൈബിളില്‍ മത്തായി 25:35-38 വരെ വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാസ്റ്റര്‍ സേവനത്തെ സാക്ഷീകരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.