മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍
അബുജ: നൈജീരിയായില്‍ 13 കാരനെ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടച്ചു.
എന്നാല്‍ കുട്ടിക്ക് പകരം താനും കൂട്ടരും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ഓഷ്വീറ്റ്സ് മെമ്മോറിയല്‍ പ്രസിഡന്റ് പിയോട്ടര്‍ സിവിന്‍ സകി.
നൈജീരിയന്‍ പ്രസിഡന്റ് അനുവദിക്കുകയാണെങ്കില്‍ താനടക്കം 120 സന്നദ്ധ പ്രവര്‍ത്തകര്‍ ഓരോ മാസം വീതം കുട്ടിക്കുവേണ്ടി ശിക്ഷ അനുഭവിക്കാമെന്നാണ് പിയോട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു സുഹൃത്തുമായുള്ള തര്‍ക്കത്തിനിടയില്‍ അല്ലാഹുവിനെ നിന്ദിച്ചുവെന്നാരോപിച്ച് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച ഓമര്‍ ഫാറൂക്കിന്റെ കാര്യത്തില്‍ ഇടപെടണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടു പിയോട്ടര്‍ ആവശ്യപ്പെടുകയുണ്ടായി.
വടക്കു പടിഞ്ഞാറന്‍ ഏരിയായിലെ ശരിഅത്ത് കോടതിയുടേതാണ് ശിക്ഷ. “മനുഷ്യത്വത്തെ നിന്ദിക്കുന്ന ഈ ശിക്ഷയില്‍ എനിക്ക് മിണ്ടാതിരിക്കുവാന്‍ കഴിയില്ല” പിയോട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.