നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പ്രചരണം; തെളിവ് ചോദിച്ചപ്പോള്‍ മൌനം
ബംഗളുരു: മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസ്സാക്കാന്‍ കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് വ്യാപകമായി പ്രചരണം നടത്തുന്ന ബി.ജെ.പി. നേതാക്കളോട് അതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൈ മലര്‍ത്തിയതായി എന്‍ .ഡി. ടി.വി. റിപ്പോര്‍ട്ടു ചെയ്തു.
സംസ്ഥാനത്ത് ബൈബിളുകള്‍ കത്തിക്കുന്നതു മുതല്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ അതിക്രമിച്ചു കയറുകയും വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ആക്രമിക്കുകയും ചെയ്യുന്നത് വരെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് കാണുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങളും ഡാറ്റാകളും ആണ് കൈവശം ഉള്ളതെന്ന ചോദ്യത്തിന് ബി.ജെ.പി. ഉന്നത നേതൃത്വത്തിനു മറുപടി ഉണ്ടായിരുന്നില്ലെന്ന് എന്‍ .ഡി. ടി. വി. റിപ്പോര്‍ട്ടു ചെയ്യുന്നു.
സംസ്ഥാനത്ത് നിയമ വിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് നിയമ നിര്‍മ്മാണത്തിന് ന്യായീകരണമായി ബി.ജെ.പി. അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കാനുള്ള ശക്തമായ തെളിവുകളൊന്നും അവരുടെ പക്കലില്ല. ഡാറ്റാ ആവശ്യമില്ല, കാരണം അത് വ്യക്തമാണ് ക്രിസ്ത്യന്‍ ജനസംഖ്യ 0.5 ശതമാനത്തില്‍നിന്നും 3 ശതമാനമായി വര്‍ദ്ധിച്ചതില്‍നിന്ന് ഇത് വ്യക്തമാണ്.
ബി.ജെ.പി.യുടെ വാമന്‍ ആചാര്യ അവകാശപ്പെട്ടു. എന്നാല്‍ ഇതിന്റെ കണക്കുകള്‍ എന്‍ .ഡി.ടി.വി. ചോദിച്ചപ്പോള്‍ 2011-ലെ സെന്‍സസ് മുതലുള്ളതാണ്, ഇത് അവസാനമായി ലഭ്യമായ സെന്‍സസ് കണക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നിരുന്നാലും 2011-ലെ സെന്‍സസ് കണക്കു പ്രകാരം കര്‍ണാടകയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.87 ശതമാനമാണ്. സംസ്ഥാനത്തെ ബി.ജെ.പി.യുടെ ഔദ്യോഗിക വക്താവ് ഡോ. ഗിരിധര്‍ ഉപാധ്യായയും തെളിവ് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി, എന്‍ .ഡി.ടി.വി. റിപ്പോര്‍ട്ടു ചെയ്യുന്നു.
കര്‍ണാടകയില്‍ ഈ അടുത്ത കാലത്ത് ക്രൈസ്തവര്‍ക്കെതിരായ സംഘടിത അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. വളരെ ആശങ്കയോടെയാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ ക്രൈസ്തവര്‍ കാണുന്നത്.

