50,000 സ്പാനിഷ് ബൈബിളുകള്‍ പെറുവിലേക്ക് എത്തിക്കുന്നു
മിഷിഗണ്‍ : അമേരിക്കയിലെ ഫോവലര്‍വില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ മിഷന്‍ ക്രൈ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലേക്ക് സ്പാനിഷ് ഭാഷയിലുള്ള 50,000 ബൈബിളുകള്‍ എത്തിക്കുന്നു.
ഇതോടെ സംഘടന ബൈബിളുകളും സുവിശേഷ പ്രതികളും മറ്റും എത്തിക്കുന്ന 179-ാമത് രാഷ്ട്രമായി പെറു മാറിക്കഴിയും.
2022-ന്റെ ആദ്യ മാസത്തില്‍ത്തന്നെ ബൈബിളുകളുമായി കപ്പല്‍ പെറുവിയന്‍ തീരത്ത് അടുക്കുമെന്ന് മിഷന്‍ ക്രൈയുടെ അദ്ധ്യക്ഷന്‍ ജാസണ്‍ വൂള്‍ഫോര്‍ഡ് പറഞ്ഞു.
ബൈബിള്‍ എത്തിക്കാനായി ഒരു ബൈബിളിന് 2 ഡോളര്‍ വീതം ചെലവു വന്നു. പെറുവിലെ ചര്‍ച്ചുകളിലും സ്കൂളുകളിലും ബൈബിളുകളും ക്രിസ്ത്യന്‍ പുസ്തകങ്ങളും മറ്റും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഇതിന്റെ ചിലവിലേക്കായി സുമനസുകള്‍ സാമ്പത്തികമായി സംഭാവനകള്‍ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ സ്നേഹവും കരുതലും വചനത്തിലൂടെ ജനഹൃദയങ്ങളില്‍ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും വൂള്‍ഫോര്‍ഡ് പറഞ്ഞു.

