സന്തോഷം അളക്കാനുള്ള ഉപകരണം റെഡി

Breaking News Global Health

സന്തോഷം അളക്കാനുള്ള ഉപകരണം റെഡി
ടോക്കിയോ: കമ്പനി ഓഫീസിലെ ജീവനക്കാര്‍ സന്തോഷത്തോടെയാണോ ജോലി ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ചെടുത്തു. ജപ്പാനിലെ പ്രമുഖ കമ്പനിയായ ഹിറ്റച്ചി ഹൈ ടെക്നോളജിയാണ് സന്തോഷം അളക്കാനുള്ള ഉപകരണത്തിന്റെ നിര്‍മ്മാതാവ്.

 

ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തില്‍ ടാഗ് രൂപത്തില്‍ ശരീരത്തില്‍ ധരിക്കാവുന്നതാണ് ഇത്. ഇതിലെ സെന്‍സര്‍ ഉപകരണം, ധരിച്ചയാള്‍ ഇരിക്കുകയാണോ, നില്‍ക്കുകയാണോ, ടൈപ്പ് ചെയ്യുകയാണോ തുടങ്ങിയവയെല്ലാം റെക്കോര്‍ഡ് ചെയ്യും.

 

ഇയാള്‍ ആരോട് സംസാരിക്കുന്നു, അതും എത്ര നേരം തുടങ്ങിയവയും ശേഖരിക്കും. എന്നാല്‍ ഒരാളുടെ മനസ്സ് അളക്കാനൊന്നും ഉപകരണത്തിന് കഴിയുകയില്ല. ശേഖരിച്ച ഡേറ്റാകള്‍ ബേസ് യൂണിറ്റിലേക്ക് അയച്ച് അവിടെയാണ് ഒരാളുടെ മനസ്സിന്റെ സന്തോഷവും അസംതൃപ്തിയും വിലയിരുത്തുന്നത്.

 

തൊഴിലാളികളെ സംതൃപ്തരാക്കി ഉത്പാദനം കൂട്ടാന്‍ ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ജപ്പാനില്‍ ഏപ്രിലോടെ വില്‍പ്പനയ്ക്കെത്തുന്ന ഉപകരണത്തിന്റെ ഒരു യൂണിറ്റ് ടാഗിന് ഏതാണ്ട് 55,000 രൂപയാണ് വില.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.