അജിനോമോട്ടോ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാനായി ഇന്ന് സര്‍വ്വ സാധാരണമായി ഉപയോഗിച്ചു വരുന്ന ഒരു അസംസ്കൃത പദാര്‍ത്ഥമാണ് അജിനോമോട്ടോ. റസ്റ്റോറന്റുകളിലും തട്ടുകടകളിലും കേറ്ററിംഗ് സര്‍വ്വീസുകളിലുമൊക്കെ ഇന്ന് അജിനോമോട്ടോ അനിയന്ത്രിതമായി ഉപയോഗിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് സാള്‍ട്ട്, അജിനോമോട്ടോ, എംഎസ്ജി ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. അജിനോമോട്ടോ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നവരില്‍ ചൈനീസ് റസ്റ്റോറന്റ് സിന്‍ഡ്രം എന്ന അസുഖം കാണപ്പെടുന്നതായി പല വിദേശ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
നെഞ്ചിന്റെ ഭാഗത്തായി കടുത്ത വേദന, മരവിപ്പ്, സന്ധികളില്‍ വേദന, കഴുത്തിന്റെ മുന്നിലും പിന്നിലും വേദന ഇതൊക്കെയാണ് ചൈനീസ് റസ്റ്റോറന്റ് സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍.
തലവേദന, തലകറക്കം, വയറിളക്കം, വയറ്റില്‍ വേദന ഇങ്ങനെയുള്ള ലക്ഷണങ്ങളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാം. അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ഏകദേശം അഞ്ചു മിനിറ്റ് ആകുമ്പോഴാണ് ചിലരില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.
രണ്ടു മണിക്കൂര്‍ കഴിയുമ്പോഴേക്കും ഈ അസ്വസ്ഥതകള്‍ അപ്രത്യക്ഷമാകാം.

