ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

Asia Breaking News Top News

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

യെരുശലേം: ബൈബിളില്‍ പഴയ നിയമ കാലത്ത് ദൈവാലയത്തില്‍ യാഗത്തിനായി ഒരുക്കുന്ന ചുവന്ന പശുക്കിടാവിന്റെ ഉല്‍പ്പാദനത്തില്‍ വിജയം കാണുകയും, ഇവയെ യിസ്രായേലിലേക്ക് എത്തിക്കുകയും ചെയ്ത യഹൂദ മത നേതാവ് ബൈറോണ്‍ സ്റ്റിന്‍സണ്‍ ചരിത്രപരമായ മത ചടങ്ങിലേക്ക് അടുക്കുംന്തോറും അവയുടെ പുരോഗതിയെക്കുറിച്ച് ആവേശകരമായി പങ്കുവെയ്ക്കുകയാണ്.

അദ്ദേഹം ശുഭാപ്തി വിശ്വാസം പങ്കുവെയ്ക്കുന്നു.

പശുക്കിടാക്കള്‍ക്ക് ഈ മാസം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയായി. ചടങ്ങ് നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ അവര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. യിസ്രായേല്‍ ഇപ്പോള്‍ ഒരു യുദ്ധ പോര്‍ക്കളത്തിലാണ്.

എങ്കില്‍പോലും യാഗ നടപടികള്‍ക്കായുള്ള പദ്ധതിയുമായി ഏറെ മുന്നോട്ടു പൊയകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ യിസ്രായേലില്‍ കൊണ്ടുവന്ന അഞ്ച് പശുക്കളില്‍ മൂന്നെണ്ണം ഇപ്പോഴും വിശുദ്ധ ആചാരത്തിന്റെ കര്‍ശനമായ ആവശ്യതകള്‍ പാലിക്കുന്നു. അഞ്ചില്‍ മൂന്നെണ്ണം ശുദ്ധമാണ്. അവ ചടങ്ങിനായി ഉപയോഗിക്കാം.

രണ്ടെണ്ണം വെളുത്തതോ, കറുത്തതോ ആയ രോമങ്ങള്‍ വളരാന്‍ തുടങ്ങി. അതിനാല്‍ അവ അയോഗ്യതയുള്ളവയാണ്. സ്റ്റെന്‍സണ്‍ പറയുന്നു. എങ്കിലും ഈ രണ്ട് പശുക്കളെയും ഭാവിയില്‍ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. ഇപ്പോഴും മറ്റൊരു ചുവന്ന പശുക്കിടാവിനെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വളരെ നല്ല മൃഗങ്ങളാണ്.
യെരുശേലം ദൈവാലയം പുനര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ആചാരപരമായ ശുദ്ധീകരണത്തിനു ഒരു പ്രത്യേക രീതിയില്‍ ബലി അര്‍പ്പിക്കുന്ന ശുദ്ധമായ ചുവന്ന പശുക്കിടാവിന്റെ ചാരം ആവശ്യമാണ്.

തോറയിലും വിശുദ്ധ ബൈബിള്‍ സംഖ്യാപുസ്തകം 19-ാം അദ്ധ്യായത്തില്‍ ചുവന്ന പശുക്കിടാവിന്റെ ഉപയോഗത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. പുരാതന കാലത്ത് പശുക്കിടാവിന്റെ ചടങ്ങുകള്‍ നടന്നിരുന്ന ശീലോവിനാണ് ഇപ്പോള്‍ ഈ പശുക്കുട്ടികള്‍ അതീവ സംരക്ഷണത്തില്‍ കഴിയുന്നത്.

മതപരമായ ചരിത്രവും പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒലിവ് മലയിലാണ് ചടങ്ങ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. “ഞങ്ങള്‍ക്ക് ഒലിവ് മലയില്‍ സ്ഥലങ്ങളുണ്ട്. അത് ഞങ്ങളുടെ കൈവശമാണ്” സ്റ്റിന്‍സണ്‍ പറയുന്നു.

ആചാരം ശരിയായി നടക്കണമെങ്കില്‍ ബൈബിള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ ഒരു പുരോഹിതന്‍ ഉണ്ടായിരിക്കണം. ഇതിനായി ഒരു പുരോഹിതനെ ഒലിവ് മലയിലേക്ക് കൊണ്ടുപോകണം. ഈ വര്‍ഷം അത് സംഭവിച്ചില്ലെങ്കിലും ദൈവം തയ്യാറാകുമ്പോള്‍ അത് സംഭവിക്കും എന്ന് പ്രത്യാശിച്ചുകൊണ്ട് സ്റ്റിന്‍സണ്‍ ദൈവത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.