കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കയിലും കാനഡായിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഇടയിലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ള്യു.എഫ്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വിവിധ മാധ്യമങ്ങളില്‍ 2014-ല്‍ അച്ചടിച്ചു വന്നിട്ടുള്ള കൃതികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളിലുള്ള കൃതികളെ തരംതിരിച്ചും, യുവജനവിഭാഗത്തെ പ്രത്യേകം പരിഗണിച്ചുമാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിരിക്കുന്നത്.
പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍ എഴുതിയ “ക്രിസ്തുവിന്റെ വരവും അനന്തര സംഭവങ്ങളും”, ക്രിസ്തുവിന്റെ പുനരാഗമന സംബന്ധമായ ഇനത്തിലും, സിസ്റ്റര്‍ മോളി രാജുവിന്റെ “പ്രേക്ഷിത പ്രകാശം”, സുവിശേഷ പ്രവര്‍ത്തന സംബന്ധമായ ഇനത്തിലും പുസ്തക വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡിനര്‍ഹമായി.
സിസ്റ്റര്‍ മേരി ജോസഫ് എഴുതിയ കേരളാ ഏക്സ്പ്രസില്‍ പ്രസിദ്ധീകരിച്ചതായ “ലില്ലിമോള്‍ ” എന്ന കഥയും ഇതേ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ബ്രദര്‍ സാമുവേല്‍ ഗീവര്‍ഗ്ഗീസിന്റെ “ദി ഓള്‍ഡ് പിയാനോ” എന്ന ഇംഗ്ളീഷ് കവിതയും, സിസ്റ്റര്‍ സിന്ധിയ പാവമണി എഴുതിയ സ്വര്‍ഗ്ഗീയധ്വനിയില്‍ പ്രസിദ്ധീകരിച്ച “വാഷ് മൈ ഫീറ്റ് ഓ ലോര്‍ഡ്” എന്ന ഇംഗ്ളീഷ് ലേഖനം ആത്മപ്രചോദന വിഭാഗത്തിലും, സിസ്റ്റര്‍ ബിജി തോമസ് എഴുതിയ സൈഫോസ് ക്വര്‍ട്ടര്‍ലിയില്‍ പ്രസിദ്ധീകരിച്ച “ക്രൈസ്റ്റ ഇന്‍ സാംസ്” എന്ന ഇംഗ്ളീഷ് ആര്‍ട്ടിക്കിള്‍ ദൈവശാസ്ത്രപരമായ വിഭാഗത്തിലും, (യുവജന വിഭാഗം), ഡോക്ടര്‍ വി.ജി. കുര്യന്‍ എഴുതി ഓണ്‍ലിൈല്‍ പ്രസിദ്ധീകരിച്ച “ഇമോഷണലി ഫോക്കസ്ഡ് തെറാപ്പി ഇന്‍ അഡോളസന്റ് സഗ്രീഫ് വര്‍ക്ക് വാട്ട് ഹെല്‍പ്സ് ഹെല്‍ത്തി ഗ്രീവിംഗ്” ഇംഗ്ളീഷ് കൌണ്‍സിലിംഗ് വിഭാഗത്തിലും, ജോമോന്‍ ഗീവര്‍ഗ്ഗീസിന്റെ “നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ” എന്ന ഗാനം സംഗീത വിഭാഗത്തിലും അവാര്‍ഡുകള്‍ക്കര്‍ഹമായി.

