കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ്

Breaking News India

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ്
ബെംഗളുരു: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കര്‍ണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

പാസ്റ്റര്‍ റ്റി.ഡി. തോമസ് (പ്രസിഡന്റ്), പാസ്റ്റര്‍ കെ.എസ്. ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ വര്‍ഗീസ് മാത്യു (സെക്രട്ടറി), ബ്രദര്‍ പി.പി. പോള്‍ (ജോ. സെക്രട്ടറി), ബ്രദര്‍ ഇ.വി. സോമന്‍ (ട്രഷറാര്‍ ‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 20-ന് ഹോറമാവിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.വി. മാത്യു (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ‍), കെ.പി. ജോര്‍ജ്ജ്, ജോര്‍ജ്ജുകുട്ടി, കെ.എം. ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

 

കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ നിന്നായി 500 ഓളം വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. ശുശ്രൂഷകരിലും, വിശ്വാസികളില്‍നിന്നും 40 പേരെ കൌണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും, കൌണ്‍സില്‍ അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും അനുഗ്രഹ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.