ചൈനയില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും ജയില്‍ മോചനം

Breaking News Global Top News

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും ജയില്‍ മോചനം
ബെയ്ജിംഗ്: ചൈനയില്‍ സിച്വാന്‍ പ്രവിശ്യയില്‍ ഹൌസ് ചര്‍ച്ച് അംഗങ്ങള്‍ ഒത്തു കൂടിയിരുന്നിടത്ത് പോലീസ് നടത്തിയ റെയ്ഡില്‍ അറസ്റ്റ് വരിച്ച് തടവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍മാര്‍ അടക്കം 9 പേര്‍ക്ക് മോചനം ലഭിച്ചു.

 

ജനുവരി 20ന് സിച്വാനിലെ ലാങ്ഷോങ്ങില്‍ ചെങ്ദു, ലാങ്ഷോങ്ങ് മേഖലകളിലെ ഹൌസ് ചര്‍ച്ചുകളിലെ അംഗങ്ങള്‍ ആത്മീക സംഗമം നടത്തിയിരുന്നു. 70 ഓളം പേര്‍ പങ്കെടുത്തിരുന്ന ഇവിടേക്ക് ചൈനീസ് സുരക്ഷാ പേലീസ് എത്തി പരിശോധന നടത്തി പാസ്റ്റര്‍മാര്‍ അടക്കം 9 പേരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു.

പാസ്റ്റര്‍മാരായ ലി മിങ്ബേ, ലിയുയോങ്, സണ്‍ കെയ്ബെയി, മാ യിങ്, ലിയാങ്റിയാന്‍ മറ്റു മൂന്നു വിശ്വാസികള്‍ എന്നിവരെയാണ് റിമാന്റിലാക്കിയിരുന്നത്. ഇവരെ 10 ദിവസങ്ങള്‍ക്കു ശേഷം മോചിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.