ബ്രിട്ടണിലെ അഞ്ചുപേരില്‍ ഒരാള്‍ നിരീശ്വരവാദിയെന്നു സര്‍വ്വേ
ലണ്ടന്‍ : ഒരു കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷണറിമാരെ അയച്ച ഒരു സമ്പൂര്‍ണ്ണ ക്രൈസ്തവ രാഷ്ട്രമായ ബ്രിട്ടണില്‍ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ അഞ്ചുപേരില്‍ ഒരാള്‍ നിരീശ്വരവാദിയാണെന്ന് പഠനത്തിനു നേതൃത്വം നല്കിയ സംഘടന വ്യക്തമാക്കുന്നു. എ യുഗോവ് പോള്‍ ഫോര്‍ ദ ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ബ്രിട്ടന്റെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നായി 1500 ലേറെ മുതിര്‍ന്നവരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ ചോദ്യങ്ങള്‍ക്കുത്തരമായാണ് ജനത്തിന്റെ മറുപടി ലഭിച്ചത്. ഇവരില്‍ പകുതിയിലേറെപ്പേര്‍ ക്രിസ്ത്യാനികളായിരുന്നു. 10-ല്‍ നാലു പേര്‍ക്ക് മതവിശ്വസമില്ല. അതുപോലെ ഏതെങ്കിലും ദൈവത്തെ വലിയ അത്ഭുത ശക്തിയുള്ളതായി കാണാനും കഴിയില്ലെന്ന് ചിലര്‍ അഭിപ്രയപ്പെട്ടു.

