പാക്കിസ്ഥാനില്‍ രണ്ടു സഭായോഗങ്ങളില്‍ പോലീസ് റെയ്ഡും അറസ്റ്റും
ലാഹോര്‍ : പാക്കിസ്ഥാനിലെ ലാഹോറില്‍ രണ്ടു പെന്തക്കോസ്തു ആരാധനാലയങ്ങളില്‍ പോലീസ് റെയ്ഡു നടത്തി പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു.
ഫെബ്രുവരി 8-ന് ഞായറാഴ്ച ലാഹോറിലെ ദി ലൈറ്റ് ഓഫ് ദ സിറ്റി ചര്‍ച്ച്, ദി പില്ലേഴ്സ് ഓഫ് ട്രൂത്ത് അസ്സംബ്ളീസ് എന്നീ സഭകളുടെ ആരാധനാലയങ്ങളിലാണ് പോലീസ് എത്തി പരിശോധന നടത്തിയത്. ഇവിടെ ആരാധനയ്ക്കിടയില്‍ സൌണ്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നതുമൂലം ശബ്ദമലിനീകരണം ഉണ്ടാകുന്നു എന്ന കാരണം പറഞ്ഞായിരുന്നു പരിശോധന.
പോലീസ് അകാരണമായി ഇരച്ചു കയറി അറസ്റ്റു ചെയ്യുകയും സംഗീത ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ലൈറ്റ് ഓഫ് ദ സിറ്റി ചര്‍ച്ച് പാസ്റ്റര്‍ ജാവെദ് ഓസ്റ്റിന്‍ പറഞ്ഞു. ആരാധന തടസ്സപ്പെടുത്തുകയും മേലില്‍ ഇവിടെ സഭായോഗം നടത്തരുതെന്നും ആരാധനയ്ക്കു വരുന്നവരെ അറസ്റ്റു ചെയ്യുമെന്നും പോലീസ് ഭീഷണി മുഴക്കി.

