സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍

സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍

Africa Breaking News Middle East

സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍
ഖാര്‍ത്തൂം: സുഡാനില്‍ ഇസ്ളാമിക നിയമങ്ങള്‍ എടുത്തു കളഞ്ഞതുമൂലം ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയില്‍ ‍.

ഇസ്ളാം മതവിശ്വാസം ത്യജിക്കല്‍ ഇനി വധ ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. സ്ത്രീകതളുടെ ചേലാ കര്‍മ്മം നിരോധിച്ചു. സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കൊപ്പം പുറത്തിറങ്ങാന്‍ രക്ഷാധികാരിയായ പുരുഷന്റെ അനുമതിയും വേണ്ട. മൂന്നു പതിറ്റാണ്ട് ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബഷീര്‍ ജനാധിപരത്യ പ്രക്ഷോഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തായതിനെത്തുടര്‍ന്നുള്ള പരിഷ്കാകാരങ്ങളുടെ ഭാഗമാണിത്.

ഇപ്പോള്‍ ഭരണം നടത്തുന്ന സിവിലിയന്‍ ‍-മിലിട്ടറി സമിതിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നു നിയമ മന്ത്രി നസ്രിദ്ദീന്‍ അബ്ദുള്‍ ബാരി പറഞ്ഞു.

രാജ്യത്ത് മൂന്നു ശതമാനം മാത്രം വരുന്ന മുസ്ളീം ഇതരര്‍ക്ക് വലിയ ആശ്വാസമാണു ലഭിച്ചിരിക്കുന്നത്.

ഇസ്ളാം മതം ഉപേക്ഷിക്കുന്നത് ഇതുവരെ വധശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. 2014-ല്‍ മെറിയാം യഹിയ എന്ന യുവതി ഒരു ക്രൈസ്തവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധിശിക്ഷയ്ക്കു വിധിക്കപ്പെട്ട സംഭവം ലോക ശ്രദ്ധ നേടിയിരുന്നു. ഇവര്‍ സുഡാനില്‍നിന്നും രക്ഷനേടി യു.എസി.ല്‍ അഭയം തേടുകയായിരുന്നു.

എങ്കിലും ഒരു കുറ്റവാളിയായി മെറിയയെ കണക്കാക്കിയിരിക്കുകയായിരുന്നു. ഒരു വ്യക്തിയെ മതപരിത്യാഗിയായെന്ന് പ്രഖ്യാപിക്കുന്നത് സമൂഹത്തിനു ഭീഷണി ഉയര്‍ത്തുന്ന നടപടിയാണെന്ന് നിയമമന്ത്രി പറഞ്ഞു.

പൊതുസ്ഥലത്ത് ചാട്ടവാറടിക്കു വിധേയമാക്കുന്ന ശിക്ഷാ രീതിയും നിരോധിച്ചിട്ടുണ്ട്. പുതിയ പരിഷ്ക്കാരം വന്നതോടുകൂടി സുഡാനിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം ആഹ്ളാദത്തിലാണ്. വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയും നിയമപോരാട്ടങ്ങളുമാണ് ദൈവം പ്രവര്‍ത്തിക്കുവാനിടയാക്കിയതെന്ന് ക്രൈസ്തവര്‍ പറഞ്ഞു.