പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍

പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍

Breaking News Health

പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍
ഇന്നു മിക്ക വീടുകളിലെയും മറ്റത്തും പറമ്പുകളിലുമൊക്കെ വളര്‍ന്നു നില്‍ക്കുന്ന ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ ബോബിക്കാ.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി6, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ ‍, ഫോസ്ഫറസ്, നിയാസിന്‍ എന്നിവ ധാരാളമുണ്ട്. പാഷന്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹിമോഗ്ളോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു.

പാഷന്‍ ഫ്രൂട്ട് പര്‍പ്പിള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനപ്രക്രീയ സുഗമമാക്കി മലബന്ധം തടയുന്നു. മാത്രമല്ല രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ നീക്കം ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാല്‍ പ്രമേഹ രോഗികള്‍ക്കും പാഷന്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കുന്നു.

എന്നാല്‍ പാഷന്‍ഫ്രൂട്ട് കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവര്‍ ഒഴിവാക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.