യെരുശലേം ദൈവാലയ കാലത്തെ ക്വാറിയും പണിശാലയും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
യെരുശലേം: രണ്ടായിരം വര്‍ഷം മുമ്പ് നിലനിന്നിരുന്ന യെരുശലേം ദൈവാലയ കാലത്തെ ക്വാറിയും (കല്‍കുഴി) പണിശാലയും യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
യഹൂദ്യ-ശമര്യ സിവില്‍ അഅഡ്മിനിസ്ട്രേഷന്‍ ഫോര്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കീഴില്‍ നടന്ന ഉല്‍ഖനനത്തിലാണ് വെസ്റ്റ് ബാങ്കിലെ റൂട്ട് 437 റോഡിനരികില്‍ ആര്‍ക്കിയോളജി സൈറ്റില്‍ പുരാതന മനുഷ്യ നിര്‍മ്മിത തൊഴില്‍ ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് സ്റ്റാഫ് ഓഫീസര്‍ ബൈന്നി ഹാരി ഇവാന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ നിരവധി നിര്‍മ്മിതികള്‍ ഗവേഷകര്‍ കണ്ടെത്തി.
ഈ മേഖലയില്‍നിന്നും 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ തൊഴില്‍ ശാല കണ്ടെത്തിയിരുന്നു.
സിവില്‍ അഡ്മിനിസ്ട്രേഷന്‍ തുടര്‍ന്നും ഇവിടെ ഉല്‍ഖനനം നടത്തുമെന്നും വളരെ വിലപ്പെട്ട വിവരങ്ങളാണ് കണ്ടെത്താനിടയായതെന്നും പുരാതന യിസ്രായേല്യരുടെ ജീവിത രീതികളും പരമ്പരാഗത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെനിന്നും കല്ലും മണലും കടത്തിയതിന്റെ തെളിവു ശേഖരിക്കാനിടയായത് ആധുനിക ലോകത്തിനൊരു അത്ഭുതവും യിസ്രായേലിനു വലിയ പദവിയും കാണുന്നതായും ഹാരി ഇവാന്‍ പറഞ്ഞു.

